Latest News

പെരിയ ഇരട്ടക്കൊലപാതകം; വടിവാളുകളും കത്തിച്ച വസ്ത്രവും കണ്ടെടുത്തു

പെരിയ: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഉപയോഗിച്ച പ്രധാന ആയുധം കണ്ടെത്തി. രക്തക്കറ പുരണ്ട വടിവാളാണ് കണ്ടെത്തിയത്. ഏച്ചിലടുക്കത്തെ കശുമാവിൻ തോട്ടത്തിൽ‌ ഒളിപ്പിച്ച നിലയിലായിരുന്നു 27 ഇഞ്ച് നീളമുള്ള വടിവാൾ. ആളൊഴിഞ്ഞ മറ്റൊരു പറമ്പില്‍നിന്ന് രണ്ടു വാളുകള്‍ കൂടി കണ്ടെടുത്തു.[www.malabarflash.com]
അതിനിടെ, പ്രതികളില്‍ ഒരാള്‍ ഉപേക്ഷിച്ച വസ്ത്രം കണ്ടെത്തി. കൊലപാതകത്തിനുശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷര്‍ട്ടാണ് കണ്ടെത്തിയത്. മറ്റു പ്രതികള്‍ ആളൊഴിഞ്ഞ തോട്ടത്തില്‍ വസ്ത്രങ്ങള്‍ കത്തിച്ചു. അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയപരിശോധന നടത്തും. പ്രതികളായ അനില്‍കുമാറും വിജിനുമായി വെളുത്തോളിയില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.

അതേസമയം, െപരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാ‍ഞ്ച് ഐജി: എസ്.ശ്രീജിത്തിനെ ഏല്‍പിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി‍. ടിപി വധക്കേസ്, ശബരിമല തുടങ്ങി സിപിഎം പ്രതിക്കൂട്ടിലായിടത്തെല്ലാം ശ്രീജിത്തിന് ചുമതല നല്‍കുന്നു. കെവിന്‍ കേസില്‍ വീഴ്ച വരുത്തിയ എസ്പിയും അന്വേഷണസംഘത്തിലുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.