കാസര്‍കോട്: കാര്‍ സ്‌കൂട്ടറിലിടിച്ച് ക്രിക്കറ്റ് താരം മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക്കറ്റ് താരവുമായ അഹ്‌റാസ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം.[www.malabarflash.com]
മലപ്പുറത്ത് നിന്നും മണിപ്പാല്‍ ആശുപത്രിയിലേക്ക് കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോകുകയായിരുന്ന കാറാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അഹ്‌റാസിനെ ഇടിച്ചുവീഴ്ത്തിയത്. റോഡിലേക്ക് തലയിടിച്ച് വീണ അഹ്‌റാസ് തല പൊട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൊട്ടടുത്തുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മികച്ച ക്രിക്കറ്റ് താരമായിരുന്ന അഹ്‌റാസ് ചെമ്മനാട്ടേക്ക് ക്രിക്കറ്റ് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
കാസര്‍കോട് ബദരിയ ഹോട്ടലിലെ ജീവനക്കാരന്‍ അബുല്ലയാണ് പിതാവ്. മാതാവ് നസീമ. ഏക സഹോദരന്‍ അഫ്‌റാസ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

No comments:
Post a Comment