എറണാകുളം: മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവന്നിരുന്ന 15 ദിവസം പ്രായമായ കുട്ടിയെ എറണാകുളം അമൃതാ ആശുപത്രിയില്‍ എത്തിച്ചു.[www.malabarflash.com]
കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
സമയം വൈകുമെന്നതിനാല്‍ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നീ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിക്കുന്നു.
ചൊവ്വാഴ്ച രാവിലെ 11.15നാണ് ഹൃദയ സംബന്ധമായ രോഗമുള്ള 15 ദിവസം പ്രായമായ പെണ്‍കുട്ടിയെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍കോട് വിദ്യാനഗര്‍ പാറക്കട്ട സ്വദേശിയായ നിഷ്ത്താഹ് - ഷാനിയ ദമ്പതികളുടെ കുഞ്ഞിനെയാണ് എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചത് 620 കിലോമീറ്റര്‍ ദൂരമുള്ള യാത്ര ആംബുലന്‍സ് 12 മണിക്കൂര്‍ കൊണ്ട് പിന്നിടുമെന്നാണ് കരുതിയതെങ്കിലും പകല്‍ ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം വൈകാന്‍ ഇടയാകുമെന്നാണ് വിവരത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ അമൃതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
അമൃത ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കുകയും ചെയ്തു.
No comments:
Post a Comment