കൊപ്പം: തൃത്താല കൊപ്പത്ത് കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ടുപേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.[www.malabarflash.com]
കരിന്പനക്കൽ രാമകൃഷ്ണന്റെ മകൻ സുരേഷ് (42), മയിലാട്ട്കുന്ന് കുഞ്ഞികുട്ടന്റെ മകൻ സുരേന്ദ്രൻ (36) എന്നിവരാണു മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടി (30)യാണ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്.
ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. സുരേഷ് തന്റെ വെള്ളമില്ലാത്ത കിണറ്റിൽ വീണ അണ്ണാനെ രക്ഷിക്കാനായി ഇറങ്ങിയപ്പോൾ ശ്വാസം ലഭിക്കാതെ ബോധരഹിതനായി വീണു. തുടർന്ന് അദ്ദേഹത്തെ രക്ഷിക്കാൻ അയൽവാസികളായ സുരേന്ദ്രനും കൃഷ്ണൻകുട്ടിയും കിണറ്റിൽ ഇറങ്ങുകയായിരുന്നു. ഇരുവരും ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. നാട്ടുകാർ മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും സുരേന്ദ്രനും മരിച്ചു.

No comments:
Post a Comment