Latest News

ആദ്യ ഹജ്ജ് സംഘം ജൂലൈ 7ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും

കോഴിക്കോട്: സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ 7 ന് കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും. 4 വര്‍ഷത്തിനു ശേഷമാണ് ഹജ്ജ് യാത്ര വീണ്ടും കരിപ്പൂരില്‍ നിന്ന് ആരംഭിക്കുന്നത്.[www.malabarflash.com]

ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ഹജ്ജ് ഹൗസില്‍ ജൂലൈ 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജിനു മുമ്പ് നേരിട്ട് മദീനയിലേക്കു പുറപ്പെടുന്ന രീതി (ഫസ്റ്റ് ഫെയ്‌സ്) ആണ് ഇത്തവണ കേരള ത്തിലെ തീര്‍ത്ഥാടകര്‍ക്കു വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിട്ടുള്ളത്. 

ജിദ്ദ വഴി മക്കയിലേക്കു പുറപ്പെട്ട് ഹജ്ജ് കര്‍മ്മങ്ങള്‍ക്കു ശേഷം മദീന സന്ദര്‍ശനം നടത്തി അവിടെ നിന്നും മടങ്ങുന്ന രീതിയായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിന് അനുവദിച്ചിരുന്നത്.
ഹജ്ജ് യാത്ര സംബന്ധമായ കാര്യങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അധിക്യതരുമായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് നിന്ന് പോകുന്ന ഹാജിമാരില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. അത് കൊണ്ട് തന്നെ കരിപ്പൂരില്‍ വഴിയുള്ള ഹജ്ജ് യാത്ര ഹാജിമാര്‍ക്ക് ഏറെ ആശ്വാസമാകും. 

ഇത്തവണ കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും നേരിട്ട് മദീനയിലേക്കാണ് യാത്ര പുറപ്പെടുന്നത്. ജൂലൈ ആദ്യ വാരത്തില്‍ തന്നെ കൊച്ചിയില്‍ നിന്നുള്ള തീര്‍ത്ഥാടകരും യാത്ര പുറപ്പെടും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.