തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പെയ്തു തുടങ്ങാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.[www.malabarflash.com]
മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളിൽ എത്തിച്ചേർന്ന കാലവർഷം വൈകാതെ കേരളത്തിലെത്താനുള്ള എല്ലാ സാഹചര്യങ്ങളും അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജൂണ്‍ ആറിന് കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചച്ചിരുന്നത്. എന്നാൽ, പ്രഖ്യാപിച്ച തീയതിക്കു മൂന്നു ദിവസം മുൻപോ, മൂന്നു ദിവസത്തിനു ശേഷമോ കാലവർഷം എത്തിച്ചേരാറുണ്ടെന്നും ഇക്കുറി അത് നേരത്തെയെത്താനുള്ള സാധ്യത ഏറെയാണെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
കേരളം ഉൾപ്പെടുന്ന തെക്കൻ മുനന്പിൽ 97 ശതമാനം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് എട്ടു ശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. വേനൽ മഴയിൽ 55 ശതമാനം കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. വേനൽ മഴയിലുണ്ടായ കുറവു മൂലം സംസ്ഥാനം വരൾച്ചയിലേക്കു നീങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്പോഴാണ് കാലവർഷം നേരത്തേയെത്തുമെന്ന പ്രവചനം.

No comments:
Post a Comment