Latest News

പി.എൻ.പണിക്കർ സ്മാരക അവാർഡ്: ഷാഹിന സലീമിന്

കാസർകോട്: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും അക്ഷര കേരള ശില്പിയുമായ പി.എൻ.പണിക്കരുടെ സ്മരണാർത്ഥം കാൻഫെഡ് നൽകി വരുന്ന ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള പി.എൻ പണിക്കർ സ്മാരക അവാർഡിന് ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും പൊതു പ്രവർത്തകയുമായ ഷാഹിന സലിം തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]
സാമൂഹിക പ്രവർത്തന രംഗത്തും ഗ്രാമ വികസന രംഗത്തും നടത്തി വരുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്.
ജൂൺ 30 നു 2 മണിക്ക് ചെർക്കള മാർത്തോമ കൺവെൻഷൻ ഹാളിൽ വെച്ചു നടക്കുന്ന കാൻഫെഡ് 42 മത് ജന്മദിന സമ്മേളനത്തിൽ വെച്ചു അവാർഡ് സമ്മാനിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ സംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.