തിരുവനന്തപുരം: ആധാരങ്ങൾ പരിശോധിക്കാൻ ഇനി സബ് രജിസ്ട്രാർ ഓഫിസിൽ പോകേണ്ട. രജിസ്റ്റർ ചെയ്ത പ്രമാണത്തി ന്റെ പേജുകൾ ഓൺലൈൻവഴി കാണാം. ഇതിനായി രജിസ്ട്രേഷൻ വകുപ്പിൽ ഇ-പേമന്ററായി 100 രൂപ അടച്ചാൽമതി.[www.malabarflash.com]
നിലവിൽ സബ് രജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി ഫീസടച്ച് മണിക്കൂറുകൾ കാത്തുനിന്നാലേ ആധാരങ്ങൾ പരിശോധിക്കാൻ സാധിക്കുകയുള്ളൂ. ഇതാണ് ഇനി വിരൽത്തുമ്പിൽ ലഭിക്കുന്നത്.
സംസ്ഥാനത്ത് സബ് രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾ അടുത്തിടെയായി അപ്പോൾതന്നെ സ്കാൻചെയ്ത് സൂക്ഷിക്കുകയാണ്. 2019 ജനുവരി മുതൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ പേജുകളാണ് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലും ഓൺലൈൻവഴി ലഭിക്കുന്നത്. ചില സബ് രജിസ്ട്രാർ ഓഫിസുകളിൽ 2016 മുതലുള്ള ആധാരവിവരങ്ങളും ലഭിക്കും.
ആദ്യത്തെ ഒരുപേജ് ഫീസ് നൽകാതെ പരിശോധിക്കാനാകും. എന്നാൽ, പിന്നീടുള്ള പേജുകൾ പരിശോധിക്കണമെങ്കിൽ വകുപ്പിന്റെ അക്കൗണ്ടിൽ 100 രൂപ അടയ്ക്കണം. പരിശോധിക്കുന്ന ആധാര പേജുകൾ പ്രിൻറ് എടുക്കാനോ സൂക്ഷിച്ചുവെക്കാനോ ഡൗൺലോഡ് ചെയ്യാനോ സാധിക്കില്ല. പതിനഞ്ച് ദിവസംവരെ പരിശോധിക്കാനാകുള്ള അവസരം ഉണ്ടാകും.
അതേസമയം, സംസ്ഥാനത്ത് സബ് രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ആധാരങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനായുള്ള പദ്ധതി പാളി. കൊട്ടാരക്കര, നേമം, പട്ടം, ചാല, വർക്കല, ശാസ്തമംഗലം, തിരുവല്ലം, തിരുവനന്തപുരം എന്നീ സബ് രജിസ്ട്രാർ ഓഫിസുകളിലെ രജിസ്റ്റർ വാല്യങ്ങളാണ് ഇതേവരെ ഭാഗികമായി ഡിജിറ്റലൈസ് ചെയ്തത്. 9676 വാല്യങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ 3.79 കോടി രൂപയാണ് ചെലവിട്ടത്. ആധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് നൽകിയ കരാറിൽ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപം ഉയർന്നതോടെയാണ് പദ്ധതി നിലച്ചത്.
സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് രജിസ്റ്റർ വാല്യങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ബുക്കുകൾ എത്തിക്കുന്നത് ഉൾപ്പെടെ ജോലികൾക്കായി രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാരെ നിയോഗിക്കുകയാണ് ചെയ്തത്. എന്നാൽ, ഇത് ഡിജിറ്റലൈസ് ചെയ്യുന്ന കരാറുകാരെ സഹായിക്കാനാണെന്ന ആരോപണം ഉയർന്നതോടെയാണ് പദ്ധതി പാളിയത്.

No comments:
Post a Comment