ആലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ട സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെ പിന്തുണച്ച് ക്യാംപിലുള്ളവര്‍. ഓമനക്കുട്ടന്‍ പിരിവ് നടത്തിയതില്‍ തങ്ങള്‍ക്ക് യാതൊരു പരാതിയുമില്ലെന്നും ക്യാംപിലേക്ക് സാധനങ്ങള്‍ വാങ്ങാനായിരുന്നു പിരിവ് എന്നും ക്യാംപിലുള്ളവര്‍ തന്നെ പറയുന്നു.[www.malabarflash.com]
ക്യാംപിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതും വൈദ്യുതി ബില്‍ അടയ്ക്കുന്നതും ക്യാംപിലുള്ളവര്‍ സഹകരിച്ചാണെന്ന് ആരോപണ വിധേയനായ ഓമനക്കുട്ടന്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഇതേ ക്യാംപിലെ തന്നെ അന്തേവാസിയാണ് ഓമനക്കുട്ടനും.
തങ്ങള്‍ക്ക് മറ്റ് പരാതികളൊന്നും ഇല്ല എന്നും സാധനങ്ങള്‍ ക്യാംപിലേക്ക് കൊണ്ടുവന്നതിന്റെ വാഹനക്കൂലിയാണ് പിരിച്ചതെന്നും ക്യാംപിലുള്ളവര്‍ പറഞ്ഞു. കയ്യില്‍ നിന്ന് കാശ് എടുത്താണ് വാഹനത്തിന് പൈസ കൊടുക്കുന്നതെന്നും ക്യാംപിലെ അന്തേവാസികള്‍ പറയുന്നു.
സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാംപിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടന്‍ പിരിവ് നടത്തിയെന്നായിരുന്നു വാര്‍ത്ത. വാര്‍ത്തയും വീഡിയോയും പുറത്തുവന്നതിനു പിന്നാലെ സിപിഎം ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയിന്മേല്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിട്ടുമുണ്ട്.
No comments:
Post a Comment