തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.[www.malabarflash.com]
ശ്രീറാം ഓടിച്ച വാഹനമിടിച്ച് ബഷീർ മരണമടഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ലൈസൻസ് റദ്ദാക്കാത്തതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എസ്.ആർ. ഷാജി ലൈസൻസ് റദ്ദാക്കി ഉത്തരവിറക്കിയത്.
ശ്രീറാം അലക്ഷ്യമായും അശ്രദ്ധയോടെയും അപകടമാംവിധത്തിലും കാർ ഓടിച്ചതുമൂലം മാധ്യമപ്രവർത്തകനായ ബഷീറിന്റെ ബൈക്കിനു പിന്നിൽ ഇടിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തതെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണ റിപ്പോർട്ട്.
ഇന്ത്യൻ ശിക്ഷാനിയം 279, 304 എന്നീ വകുപ്പുകൾ ചുമത്തി ശ്രീറാമിനെതിരേ കേസ് എടുത്ത സാഹചര്യത്തിലാണ് നടപടിയെന്നു മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
2020 ഓഗസ്റ്റ് 18 വരെ ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കിയതായും ഒറിജിനൽ ലൈസൻസ് തിരുവനന്തപുരം ലൈസൻസിംഗ് അഥോറിറ്റിക്കു മുന്പാകെയോ മട്ടാഞ്ചേരി റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്കു മുന്പാകെയോ തിരിച്ചേല്പിക്കണമെന്നും ഗതാഗതവകുപ്പ് നിർദേശിച്ചു.
ഇതിനിടെ ശ്രീറാമിന്റെ രക്തപരിശോധന സംബന്ധിച്ച് പോലീസിനെതിരേ രൂക്ഷമായ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തി. പോലീസിന്റെ വീഴ്ച തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറുടെമേൽ കെട്ടിവയ്ക്കാനാണു ശ്രമം നടത്തുന്നതെന്നു ഇവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ശ്രീറാമിന്റെ രക്തം പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലെന്ന വാദം തെറ്റാണ്. ശ്രീറാം മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനുള്ള രക്ത പരിശോധനയ്ക്ക് പോലീസ് രേഖാമൂലമോ വാക്കാലോ ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണ്. തെറ്റായ റിപ്പോർട്ട് പ്രചരിപ്പിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ.ജി.എസ്. വിജയകൃഷ്ണനും പത്രക്കുറിപ്പിലൂടെ അറിയിച്ചു. സത്യാവസ്ഥ വിവരിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നിവേദനം നല്കിയതായും കെജിഎംഒഎ അറിയിച്ചു.

No comments:
Post a Comment