കാഞ്ഞങ്ങാട്: പുതുക്കിപ്പണിത രണ്ടുപതിറ്റാണ്ടു പഴക്കമുള്ള കുണിയ ഖിള്ർ ജുമാ മസ്ജിദ് 26 ന് ഉച്ചയ്ക്ക് 1.30 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും.[www.malabarflash.com]
ഇതിന്റെ ഭാഗമായി 29 വരെ മതപ്രഭാഷണം, സാംസ്കാരിക സമ്മേളനം സനദ്ദാന സമ്മേളനം, ഖുർആൻ ദുആ സംഗമം, മജ്ലിസുനൂർ, അന്നദാനം എന്നിവയുണ്ടായിരിക്കും.
27 ന് വൈകുന്നേരം നാലിന് സാംസ്കാരിക സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. രാത്രി 7.30 ന് ശംശുൽ ഉലമ മെമ്മോറിയൽ എഡ്യുക്കേഷൻ സെന്ററിന്റെ മൂന്നാം വാർഷികവും ഖുർആൻ അക്കാദമി സനദ്ദാന സമ്മേളനവും പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഖലീൽ ഹുദവി കായം മുഖ്യപ്രഭാഷണം നടത്തും.
28ന് രാത്രി 7.30 ന് മതപ്രഭാഷണവും 29 ന് രാവിലെ 10ന് സമാപനസംഗമവും നടക്കും. അബ്ദുൾ ഖാദർ ബാഖവി നദ്വി സംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്നദാനത്തോടെ സമാപിക്കും.
പത്രസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് കെ.എ. ഹനീഫ്, സർഫുദ്ദീൻ കുണിയ, ടി.കെ. യൂസഫ്, അഷറഫ് ആയംകടവ്, അബ്ദുൾ ഖാദർ ബാഖഫി നദ്വി, ഹമീദ് കുണിയ, കുണ്ടൂർ അബ്ദുള്ള എന്നിവർ പങ്കെടുത്തു.

No comments:
Post a Comment