ശ്രീനഗർ: പാക്കിസ്ഥാൻ ആക്രമണത്തിനു മറുപടി നൽകി ഇന്ത്യ. പാക് അധീന കാശ്മീരിലെ ഭീകര ക്യാന്പുകൾ ഇന്ത്യൻ സൈന്യം തകർത്തു. കാശ്മീരിലെ തങ്ധാർ മേഖലയ്ക്കു സമീപമാണ് സൈന്യം ആക്രമണം നടത്തിയത്. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ത്യൻ തിരിച്ചടി.[www.malabarflash.com]
പാക് ആക്രമണത്തിൽ ഇന്ന് രണ്ട് സൈനികർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. കുപ്വാര ജില്ലയിലെ തങ്ധാർ സെക്ടറിലാണ് പാക്കിസ്ഥാൻ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്. വെടിവയ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
പാക് ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞയാഴ്ച ബാരമുല്ല, രജൗരി സെക്ടറുകളിലും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
ജൂലൈയിൽ 296 തവണയാണ് പാക്കിസ്ഥാൻ കരാർ ലംഘിച്ച് വെടിയുതിർത്തത്. ഓഗസ്റ്റിൽ 307 തവണയും സെപ്റ്റംബറിൽ 292 തവണയും പാക്കിസ്ഥാൻ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.

No comments:
Post a Comment