Latest News

ഡല്‍ഹിയിലെ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധാഗ്‌നി; കേരളത്തില്‍ അര്‍ദ്ധരാത്രിയും പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെ പോലിസ് നരനായാട്ടില്‍ കേരളത്തില്‍ രാത്രി വൈകിയും വ്യാപകമായ പ്രതിഷേധം. പലസ്ഥലത്തും സംഘര്‍ഷാവസ്ഥയുണ്ടായി.[www.malabarflash.com]

ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്, എസ്.എഫ്.ഐ, എസ്ഡിപിഐ, എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പലസ്ഥലത്തും പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു.

വിദ്യാര്‍ഥി സമരങ്ങളെ പോലിസ് അതിക്രമംകൊണ്ട് നേരിടാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്ന പ്രഖ്യാപനത്തോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു.
വിവധ സംഘടനകള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.