Latest News

ജില്ലയിലെ 3 കേന്ദ്രങ്ങളില്‍ 6 ഡയാലിസിസ് യൂണിറ്റുകള്‍ : ഖത്തര്‍ കാസര്‍കോട് ജില്ല കെ എം സി സി

ദോഹ :ഒരു വര്‍ഷത്തിനുള്ളില്‍, വൃക്ക രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കാന്‍ വേണ്ടി കാസര്‍ക്കോട് ജില്ലയിലെ മൂന്നു കേന്ദ്രങ്ങളില്‍ ആറു ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി തീരുമാനിച്ചു.

ഒരു കൊല്ലത്തിനകം ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭവന രഹിതരായ ഇരുപത്തിയഞ്ചു പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ജില്ലാ കമ്മിറ്റിയുടെ കാരുണ്യ വര്‍ഷം എന്ന പദ്ധതിയിലൂടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പാകുക.

ഇതിനു പുറമേ ജില്ലയിലെ അഞ്ചു മണ്ഡലം കമ്മിറ്റികള്‍ ഇക്കാലയളവില്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പഠന സാമഗ്രികള്‍ , ഉടുപ്പുകള്‍ എന്നിവ നല്‍കിയും, കുടിവെള്ള പദ്ധതികള്‍,മറ്റു ചികിത്സാ സഹായങ്ങള്‍ നല്‍കിയും ജില്ല കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകും.

ഈ ഒരു വര്‍ഷക്കാലയളവില്‍, ഫണ്ട് സമാഹരണത്തിനായി ഖത്തറില്‍, സൌജന്യ മെഡിക്കല്‍ ക്യാമ്പ്, നോമ്പുതുറ, അറബിക് കാലിഗ്രാഫി പ്രദര്‍ശനം, ക്രിക്കെറ്റ് മാച്ച്, ബാലിപെരുന്നാളിനോടനുബന്ധിച്ച് ഇശല്‍ രാവ്, എന്നിവ സംഘടിപ്പിക്കും.

അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നാട്ടില്‍ വെച്ചായിരിക്കും സമാപനം. ഈ സമാപന സമ്മേളനത്തില്‍ , ജില്ല കെ എം സി സിയുടെ ദ്വൈവത്സര ടി ഉബൈദ് അവാര്‍ഡ്ദാനവും, ഡയാലിസിസ് യൂണിറ്റുകളുടെ ഉത്ഘാടനവും, പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാന പരിപാടിയും നടക്കും.

പ്രവര്‍ത്തന ക്യാമ്പയിന്‍ ഉല്‍ഘാടനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള സാഹിബ് നിര്‍വ്വഹിക്കുന്നു. അഡ്വക്കേറ്റ് കെ എന്‍ എ ഖാദര്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ജില്ല ലീഗ് ജനറല്‍സെക്രട്ടറി എം സി ഖമറുദ്ധീന്‍, ഖാജാഞ്ചി ഏ അബ്ദുല്‍ റഹ്മാന്‍, ബോംബെ കേരള മുസ്ലിം ജമാ അത്ത് ഉപദേശക സമിതി ചെയര്‍മാന്‍ ടി ഏ ഖാലിദ്, ഖത്തര്‍ കെ എം സി സി സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.

വാര്‍ത്താസമ്മേളനത്തില്‍ എസ് എ എം ബഷീര്‍ (ചെയര്‍മാന്‍ സ്വാഗത സംഘം), എം വി ബഷീര്‍ ത്രിക്കരിപൂര്‍ (പ്രസിഡണ്ട് ജില്ല കെ എം സി സി ) കെ എസ് അബ്ദുല്ല കുഞ്ഞി (ജനറല്‍ സെക്രട്ടറി ജില്ല കെ എം സി സി ) അഷ്‌റഫ് ആനക്കല് ( ട്രഷറര്‍ ജില്ല കെ എം സി സി ) മുസ്തഫ ബാങ്കോട് (ചെയര്‍മാന്‍ പ്രചരണം) കാദര്‍ ഉദുമ (ചെയര്‍മാന്‍ ഫൈനാന്‍സ്) സാദിക്ക് ഉദുമ (ചെയര്‍മാന്‍ ഇവന്റ്) ആരിഫ് ഒറവങ്കര (ചെയര്‍മാന്‍ കല) സാലിഹ് ബേക്കല്‍ (രക്ഷാധികാരി) മുട്ടം മഹമൂദ് (രക്ഷാധികാരി) മുഹമ്മദ് കുഞ്ഞി എം ടി പി (രക്ഷാധികാരി) കെ എസ് മുഹമ്മദ് കുഞ്ഞി (രക്ഷാധികാരി) സൈനുല്‍ ആബിദീന്‍ (കണ്‍വീനര്) അന്‍വര്‍ എ പി (കണ്‍വീനര്) എം എ നാസര്‍ കൈതക്കാട് (കണ്‍വീനര്) ഇബ്രാഹിം ഹാജി, ശംസുദ്ധീന്‍ തളങ്കര, റസ്സാക്ക് കല്ലട്ടി, ശംസുദ്ധീന്‍ ഉദിനൂര്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.