Latest News

ആം­ബു­ലന്‍­സ് മ­റി­ഞ്ഞ് അ­ഞ്ച് പേര്‍­ക്ക് പ­രിക്ക്

കാസര്‍­കോട്: പ്ര­സ­വ­ത്തി­ന് ശേ­ഷം ര­ക്ത­സ്രാ­വം നി­ല­ക്കാ­ത്ത­തി­നെ­ത്തു­ടര്‍­ന്ന് യു­വ­തി­യെയും കു­ഞ്ഞി­നെയും കൊ­ണ്ട് മം­ഗ­ലാ­പുര­ത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് പോ­വു­ക­യാ­യി­രു­ന്ന­വര്‍ സഞ്ച­രി­ച്ച ആം­ബു­ലന്‍­സ് മൈ­ലാ­ട്ടി­യില്‍ മ­റിഞ്ഞു. പ്ര­സ­വി­ച്ച സ്­ത്രീ­യട­ക്കം അ­ഞ്ചു­പേര്‍­ക്ക് നിസാ­ര പ­രി­ക്കേറ്റു.
ഞാ­യ­റാഴ്­ച ഉ­ച്ച­യ്­ക്ക് ര­ണ്ടു­മണി­യോ­ടെ മൈ­ലാ­ട്ടി സ­ബ്‌­സ്റ്റേ­ഷ­ന­ടു­ത്താ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. കാ­ഞ്ഞ­ങ്ങാ­ട്ടെ ആ­ശു­പ­ത്രി­യില്‍ പ്ര­സവി­ച്ച കാ­ഞ്ഞ­ങ്ങാ­ട് സ്വ­ദേ­ശി­നി ബി­ന്ദു(28)വി­നെ മം­ഗ­ലാ­പു­ര­ത്തേ­ക്ക് കൊണ്ടു­പോ­വു­ക­യാ­യി­രു­ന്ന ആം­ബു­ലന്‍­സാ­ണ് മ­റി­ഞ്ഞത്. ബി­ന്ദു­വി­ന്റെ കൂ­ടെ ബ­ന്ധു­ക്കളാ­യ ഭാര്‍­ഗ­വി(45), ന­ന്ദ­കു­മാര്‍(27), സീ­തു­ബാ­യ്(70), രാ­മ­ണ്ണ(35) എ­ന്നി­വരും ആം­ബു­ലന്‍­സി­ലു­ണ്ടാ­യി­രുന്നു. ഇവ­രെ പി­റ­കി­ല്‍ നി­ന്നും വ­ന്ന മ­റ്റൊ­രു ആം­ബു­ലന്‍­സില്‍ കയ­റ്റി ചെ­ങ്ക­ള­യി­ലെ നാ­യ­നാര്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ക്കു­കയും അ­വി­ടെ­നി­ന്ന് പ്ര­ഥ­മ ശു­ശ്രൂ­ഷ നല്‍­കി മം­ഗ­ലാ­പു­ര­ത്തേ­ക്ക് മാ­റ്റു­ക­യും ചെ­യ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.