നീലേശ്വരം: സമൂഹത്തില്‍ ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന തിന്മകളേയും മൂല്യച്യുതിയേയും എതിര്‍ക്കാന്‍ എഴുത്തുകാരുടെ കൂട്ടായ്മ വേണമെന്നു പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍.
പടന്നക്കാട് നെഹ്‌റു കോളജ് സാഹിത്യവേദി സംഘടിപ്പിച്ച ദ്വിദിന സാഹിത്യശില്പശാല കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനു ജാതിയും മതവുമില്ല. എഴുത്തുകാരന്‍ മുന്നോട്ടുവയ്ക്കുന്ന മതം മനുഷ്യത്വമാണ് . അതാണ് ഏറ്റവും ശ്രേഷ്ഠമായ മതം. അന്തിമ വിശകലനത്തില്‍ എഴുത്തുകാരന്‍ എഴുതുന്നത് എഴുത്തുകാരനു വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, സെക്രട്ടറി കരിമ്പില്‍ രാമനാഥന്‍, പിടിഎ സെക്രട്ടറി ഡോ. കെ. രാജന്‍, കെ.എസ.് സുരേഷ്‌കുമാര്‍, സഹിത്യവേദി ചെയര്‍മാന്‍ പി.പി. പ്രജിത് എന്നിവര്‍ പ്രസംഗിച്ചു.
എഴുത്തുകാരും നെഹ്‌റു കോളജിലെ പൂര്‍വവിദ്യാര്‍ഥികളുമായ ഇ.പി. രാജഗോപാലന്‍, എ.വി. അനില്‍കുമാര്‍, സതീഷ്ബാബു പയ്യന്നൂര്‍, സന്തോഷ് ഏച്ചിക്കാനം, എ.സി. ശ്രീഹരി, രാജ്‌മോഹന്‍ നീലേശ്വരം, ബിജു കാഞ്ഞങ്ങാട്, ദിവാകരന്‍ വിഷ്്ണുമംഗലം, നാലാപ്പാടം പത്മനാഭന്‍, ത്യാഗരാജന്‍ ചാളക്കടവ്, പി.വി. ഷാജികുമാര്‍, കെ.വി. പ്രവീണ്‍ എന്നിവര്‍ തങ്ങളുടെ ആദ്യ കഥകളെക്കുറിച്ചു വിശദീകരിച്ചു. ഇവരുടെ പ്രിയപ്പെട്ട കഥ ഉള്‍പ്പെടുത്തി സാഹിത്യവേദി പ്രസിദ്ധീകരിച്ച ഹാജര്‍ പുസ്തകം എന്ന പുസ്തകം എം.മുകുന്ദന്‍ പ്രകാശനം ചെയ്തു. ഡോ.അംബികാസുതന്‍ മാങ്ങാട് സ്വാഗതവും സാഹിത്യവേദി സെക്രട്ടറി കെ.വി. കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു. സാഹിത്യ ശില്പശാല ഇന്നു സമാപിക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാസര്‍കോട്: പ്രസവത്തിന് ശേഷം രക്തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തെ ആ...


No comments:
Post a Comment