മുള്ളേരിയ : എ ബി വി പി പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കാറഡുക്ക പഞ്ചായത്തില്‍ ബി ജെ പി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെത്തുടര്‍ന്ന് ഈ റൂട്ടില്‍ സ്വകാര്യ ബസുകളും, ഓട്ടോ ടാക്സികളും ഓടുന്നില്ല. കടകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന മുള്ളേരിയ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ ശ്രിജിന്ചന്ദ്രന്, സുകേഷ് എന്നിവരെ അക്രമിച്ചിരുന്നു. സംഭവത്തില്‍ പോലീസ് സാബിത്ത് ആസിഫ് തുടങ്ങി അഞ്ചു എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തെങ്കിലും കേസെടുത്തിരുന്നുവെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതില്‍
പ്രതിഷേധിച്ചാണ് ബി ജെ പി കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കാസര്‍കോട് ഭാഗത്തേക്ക് ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി എത്തേണ്ടവര്‍ ഹര്‍ത്താലിനെത്തുടര്‍ന്ന് ദുരിതത്തിലായി. സര്‍വ്വീസ് നടത്തിയ ചില വാഹനങ്ങളെ ഹര്‍ത്താലനുകൂലികള്‍ തടയുകയുണ്ടായി. ആദൂര്‍ എസ് ഐയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
Home
Kasaragod
News
വിദ്യാര്‍ത്ഥികളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്തില്ല, കാറഡുക്ക പഞ്ചായത്തില്‍ ബി ജെ പി ഹര്‍ത്താല്‍
വിദ്യാര്‍ത്ഥികളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്തില്ല, കാറഡുക്ക പഞ്ചായത്തില്‍ ബി ജെ പി ഹര്‍ത്താല്‍
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
മുംബൈ: വാനാക്രൈക്കു പിന്നാലെ ആൻഡ്രോയ്ഡ് ഫോണുകൾക്കു നേർക്കും വൈറസ് ആക്രമണം. ചെക്പോയിന്റ് ബ്ലോഗിൽ മാൽവെയറ...
-
ബദിയഡുക്ക: [www.malabarflash.com] കേരള-കര്‍ണ്ണാട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അടയ്ക്ക മോഷ്ടിക്കുന്ന സംഘത്തെ പോലീസ് വലയിലാക്കി. ഉള...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...


No comments:
Post a Comment