കാസര്‍കോട്: സഹോദരനൊപ്പം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ വഴിയില്‍ പതിയിരുന്ന സംഘം വെട്ടിപ്പരിക്കേല്‍പിച്ചു. ബുധനാഴ്ച രാത്രി 8.30 മണിയോടെ കേളുഗുഡ്ഡെയിലാണ് സംഭവം. ദേഹത്ത് മൂന്ന് വെട്ടേറ്റ കേളുഗുഡ്ഡെയിലെ പോക്കറിന്റെ മകന്‍ ഹാരിസിനെ (20) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹോദരന്‍ താജുദ്ദീനൊപ്പം വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന സംഘം ഇരുവരെയും തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ പിറകില്‍ നിന്നെത്തിയ സംഘം ഹാരിസിനെ വെട്ടുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷമാണ് ഹാരിസിനെ മംഗലാപുരത്തേക്ക് കൊണ്ടുപോയത്.
താജുദ്ദീന്റെ പരാതിയില്‍ സുധീഷ്, മറ്റ് രണ്ട് പേര്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഇവരില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കണ്ണൂര്‍: തളാപ്പ് സ്കൂളിനടുത്തുള്ള ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് യുവതി മരണപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തളാപ്പ് ശ്രീറോഷ് അ...


No comments:
Post a Comment