Latest News

കോള­ജ് വി­ദ്യാര്‍­ഥി­നി കു­ള­ത്തില്‍ മ­രി­ച്ച നി­ല­യില്‍

കാസര്‍­കോ­ട്: മ­ദ്യ­പി­ച്ചെത്തി­യ പി­താ­വ് വഴ­ക്കു പറ­ഞ്ഞ­തില്‍ മനം­നൊ­ന്ത് വീ­ടു­വി­ട്ടി­റങ്ങി­യ ബി.കോം വി­ദ്യാര്‍­ത്ഥിനി­യെ പഞ്ചായ­ത്ത് കു­ള­ത്തില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. കു­ണ്ടം­കു­ഴി വ­ണ്ണാ­ത്തിക്ക­ണ്ടം സ്വ­ദേ­ശിനിയും ചെ­ങ്ക­ള ഇ­ന്ദി­രാ­നഗര്‍ വി­വേ­കാനന്ദ സ­ഹക­രണ കോ­ള­ജി­ലെ ബി.കോം ഒന്നാം വര്‍­ഷ വി­ദ്യാര്‍­ഥി­നി­യുമാ­യ സു­സ്­മി­ത(18)യാ­ണ് മ­രി­ച്ച­ത്.
ശ­നി­യാഴ്­ച രാ­ത്രി 10 മണി­യോ­ടെ വീ­ട്ടി­നടു­ത്ത പ­ഞ്ചായ­ത്ത് കു­ള­ത്തി­ലാ­ണ് മൃ­ത­ദേ­ഹം ക­ണ്ടത്. വ­ണ്ണാ­ത്തി­ക്ക­ണ്ട­ത്തെ സെന്‍­ട്രിംഗ് തൊ­ഴി­ലാ­ളി മോ­ഹനന്റെയും കു­ണ്ടം­കു­ഴി­യി­ലെ ഹ­രിശ്രീ വി­ദ്യാ­ല­യ­ം ജീ­വനക്കാ­രി ശാ­ന്ത­യു­ടെയും മ­ക­ളാ­ണ് സു­സ്­മി­ത. ശനി­യാഴ്­ച രാത്രി മ­ദ്യ­പി­ച്ചെത്തിയ മോ­ഹ­നന്‍ വീ­ട്ടു­കാ­രു­മാ­യി വ­ഴ­ക്ക­കൂ­ടി. ഇ­തില്‍ മ­നം­നൊ­ന്ത സു­സ്മിത ടോര്‍­ച്ചു­മെ­ടു­ത്ത് വീ­ട്ടില്‍ നി­ന്നി­റ­ങ്ങു­ക­യാ­യി­രുന്നു. മാ­താവും സ­ഹോ­ദ­ര­ങ്ങളും ത­ട­ഞ്ഞ­പ്പോള്‍ തൊ­ട്ടടു­ത്ത ത­റ­വാട് വീട്ടി­ലേ­ക്ക് പോ­കു­ന്നു­വെ­ന്നാ­ണ് പ­റ­ഞ്ഞ­ത്.

പി­ന്നീ­ട് നടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ സു­സ്മി­ത അ­വി­ടെ എ­ത്തി­യിട്ടി­ല്ലെ­ന്ന് മ­നസി­ലായി. തു­ടര്‍­ന്ന് ന­ടത്തി­യ തി­ര­ച്ചി­ലില്‍ പ­ഞ്ചായ­ത്ത് കു­ള­ത്തിനരി­കില്‍ സു­സ്­മി­ത­യു­ടെ ചെ­രി­പ്പും, ടോര്‍ചും ക­ണ്ടെ­ത്തു­ക­യാ­യി­രുന്നു. ഫയര്‍­ഫോ­ഴ്‌­സും നാട്ടു­കാ­രും നടത്തി­യ തി­ര­ച്ചി­ലി­ലാ­ണ് കു­ള­ത്തില്‍ നി­ന്ന് മൃ­ത­ദേ­ഹം ക­ണ്ടെ­ടു­ത്തത്. മൃ­ത­ദേഹം കാസര്‍­കോ­ട് ജനറല്‍ ആ­ശുപത്രി­യില്‍ പോ­സ്റ്റ്‌­മോര്‍ട്ടത്തിന് എ­ത്തി­ച്ചി­ട്ടു­ണ്ട്.

കു­ണ്ടം­കു­ഴി ഗ­വ. ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളില്‍ പത്താം­ത­ര­ത്തില്‍ പഠി­ക്കു­ന്ന ശില്‍പ, ഏഴാം ത­ര­ത്തില്‍ പഠി­ക്കു­ന്ന സി­നി എ­ന്നി­വര്‍ സ­ഹോ­ദ­രി­മാ­രാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.