മംഗലാപുരം: മദ്യ ലഹരിയില്‍ ഡോക്ടര്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് ഇലക്ട്രീഷ്യന്‍മാര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ചെ 12.30 മണിയോടെ എയ്യാടി പെട്രോള്‍ പമ്പിനടുത്താണ് അപകടം. യോഗീഷ്(27), ജയപ്രകാശ്(23) എന്നിവരാണ് മരിച്ചത്.
സൂറത്ത്കല്ലില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു മരണപ്പെട്ട യോഗീഷും, ജയപ്രകാശും. ജയപ്രകാശായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. യോഗീഷിനെ പെട്രോള്‍ പമ്പിനടുത്ത് ഇറക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ വീണ ഇവര്‍ രക്തം വാര്‍ന്നാണ് മരണപ്പെട്ടത്.
ബൈക്കില്‍ ഇടിച്ച എം.എച്ച്. 04 ഡി.ഡബ്ല്യൂ 1237 നമ്പര്‍ ഷെവര്‍ലെറ്റ് കാറില്‍ രണ്ട് യുവ ഡോക്ടര്‍മാരും ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. കാറോടിച്ച ഡോക്ടര്‍ മദ്യ ലഹരിയിലായിരുന്നെന്നും അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മൂഡ്‌ഷെഡിലെ ചന്ദ്രഹാസ്-സുനിത ദമ്പതികളുടെ മകനാണ് യോഗീഷ്. ജയപ്രകാശ് കല്ലട്ക്ക വീരകമ്പയിലെ സോമപ്പ നായിക്-നീലാമ്പ ദമ്പതികളുടെ മകനാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാസര്‍കോട്: പ്രസവത്തിന് ശേഷം രക്തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തെ ആ...


No comments:
Post a Comment