തുടര്‍ന്നുള്ള രാത്രികളില്‍ സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ഹ്ദല്‍ കണ്ണവം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പി, സയ്യിദ് ഉമറൂല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ എന്നിവര്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
ഉറൂസിന്റെ സമാപനദിവസമായ മാര്‍ച്ച് ആറിന് രാത്രി ഒമ്പതുമണിക്ക് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തും. അന്നദാനത്തോടെ പരിപാടി സമാപിക്കും.
ജമാ അത്ത് പ്രസിഡന്റ് ഹാജി അബ്ദുള്‍ കരീം സഅദി, സെക്രട്ടറി പി.എ.അബ്ദുല്ലക്കുഞ്ഞി, ഖത്വീബ് ഹാരിസ് ഫാളിലി, അബൂബക്കര്‍ കുമ്പക്കോട്, മുഹമ്മദ് കുഞ്ഞി ബേത്തലം, പി.മുഹമ്മദ് കുഞ്ഞി, എ.എ.ജലീല്‍, ഷമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment