ദുബൈ: കാല്‍ പന്തുകളിയില്‍ വിസ്മയം തീര്‍ത്ത കേരളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തികൊണ്ട് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഏഴാമത് സീതി ഹാജി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 15 നു ദുബൈ അല വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടത്തുവാന്‍ ദുബൈ കെ.എം.സി.സി ആസ്ഥാനത് ചേര്‍ന്ന മലപ്പുറം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ജില്ല പ്രസിഡന്റ് ആര്‍.ശുക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. അജ്മാന്‍ കെ.എം.സി.സി സെക്രട്ടറി അഹമദ് കുട്ടി മദനി.അജ്മാന്‍ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ്മജീദ് പന്തലൂര്‍,ലീഗ് നേതാക്കളായഇ.അബാസലി,ഫസലുറഹ്മാന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
യു.എ.ഇ യിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ ഏഴു
വര്‍ഷമായി നടന്നുവരുന്ന ടൂര്‍ണമെന്റ് വീഷിക്കുവാന്‍ എല്ലാ വര്‍ഷവും വന്‍ ജനമാണ് എത്തിച്ചേരുന്നത്. ലോകോത്തര നിലവാരത്തിലുള്ള ദുബൈ അല്‍വാസല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് യു.എ.ഇ യിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി.
പി.കെ അന്‍വര്‍ നഹ, മൂസ ഹാജി സബീല്‍ കടവത്ത്, മുഹമ്മദ് വെന്നിയൂര്‍,കെ.പി.പി തങ്ങള്‍,എ.പി സലാഹ്(രക്ഷാധികാരികള്‍), ചെമ്മുക്കന്‍ യാഹുമോന്‍(ചെയര്‍മാന്‍), ഉമ്മര്‍ ആവയില്‍, ടി.സിദ്ദീക്ക്,അംജദ്അലി.എം,മൊയ്തീന്‍ പൊന്നാനി(വൈ.ചെയര്‍മാന്‍), ഹംസ ഹാജി മാട്ടുമ്മല്‍(ജന:കണ്‍വീനര്‍),അഷ്‌റഫ് തോട്ടോളി,ഷമീം ചെറിയമുണ്ടം,വി.പി സുലൈമാന്‍,സമദ് പെരിന്തല്‍മണ്ണ(കണ്‍വീനര്‍), സൈനുദ്ദീന്‍ അള്‍ട്ടിമ(ഖജാന്‍ജി),സബ് കമ്മിറ്റി: ഭാരവാഹികളായി മുസ്തഫ തിരൂര്‍,ഇ.ആര്‍ അലി മാസ്റ്റര്‍(റിസപ്ഷന്‍),ഓ.ടി സലാം, പി.ടി.എം വില്ലൂര്‍(വളണ്ടിയര്‍)മുസ്തഫ വേങ്ങര, ഹമീദ് ചെറവല്ലൂര്‍(പ്രചരണം), നിഹ്മതുള്ള മങ്കട,മുജീബ് കോട്ടക്കല്‍(മീഡിയ) അബൂബക്കര്‍ ബി.പി അങ്ങാടി, ജലീല്‍ കൊണ്ടോട്ടി(മെഡിക്കല്‍), ബദര്‍ദുജ്ജ വേങ്ങര,നാസര്‍ കുറുമ്പതൂര്‍(രജിസ്‌ട്രേഷന്‍), അയൂബ്,കരീം കാലടി(ഗ്രൌണ്ട് ഇന്‍ ചാര്‍ജ്)കുഞ്ഞിമോന്‍ എരമംഗലം,അസ്സീസ് കൂരി(ഫുഡ്)സെക്രട്ടറി അഷ്‌റഫ് തോട്ടോളി സ്വാഗതവും, ഷമീം ചെറിയമുണ്ടം നന്ദിയും പറഞ്ഞു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
-
ലണ്ടന്‍: ഗസ്സയെ പിന്തുണക്കാന്‍ ഇസ്രാഈല്‍ ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട ബ്രിട്ടിഷ് നടന് റസല്‍ ബ്രാന്‍ഡിന് വധ ഭീഷണി. ഗസ്സയ...
-
ന്യൂഡല്‍ഹി: റോസാപ്പൂ വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വാര്‍ത്തയെഴുതിയ മാധ്യമപ്രവര്‍ത്തകക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ്....
-
അടൂര്‍: വിവിധജില്ലകളിലെ ആശുപത്രികളില്‍ പരിചയം നടിച്ചെത്തി രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉറക്ക ഗുളിക കലര്‍ത്തിയ ആഹാര സാധനങ്ങള്‍ നല്...
No comments:
Post a Comment