ബന്തടുക്ക: പുകയില രഹിത വിദ്യാലയം എന്ന സന്ദേശമുയര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിളംബര റാലിയും ബോധവല്‍കരണവും നടത്തി. ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ബന്തടുക്ക, ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ സംഘടിപ്പിക്കുന്ന ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബന്തടുക്ക ടൗണില്‍ നടന്ന വിളംബര റാലി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പത്മനാഭ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, ഉമ്മര്‍ മാണിമൂല, മാധവന്‍ നമ്പ്യാര്‍, നാരായണി കൃഷ്ണദാസ്, കെ രാധാകൃഷ്ണന്‍ നമ്പ്യാര്‍, സാബു, അനിത എന്നിവര്‍ സംസാരിച്ചു. ഹാഷിം നന്ദി പറഞ്ഞു.
ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മഹീന്ദ്രന്‍, എം രാമകൃഷ്ണന്‍, പ്രേമലത, സാലിമ, ജോസ്‌ലിന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പുകയില രഹിത ഗ്രാമം എന്ന സന്ദേശവുമായി കുറ്റിക്കോല്‍ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ പുകയിലയും പാന്‍മസാലയും ഉപയോഗിക്കുന്നവരുടെ സര്‍വ്വെ നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദേവീദാക്ഷന്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കണ്ണൂര്‍: തളാപ്പ് സ്കൂളിനടുത്തുള്ള ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് യുവതി മരണപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തളാപ്പ് ശ്രീറോഷ് അ...

No comments:
Post a Comment