പത്രം ന്യൂ മീഡിയാ രംഗത്തെ മികവിന് മനോരമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റ് സാദിഖ് കാവില്‍, ദൃശ്യമാധ്യമ രംഗത്തെ മികവിന് ഇ.സതീഷ് (ഏഷ്യാനെറ്റ്) എന്നിവരും ഗള്‍ഫ് പ്രവാസികളുടെ മികച്ച പ്രതിനിധിക്കുള്ള അവാര്‍ഡിന് നോര്‍ക്ക ഡയറക്ടര്‍ ഇസ്മായീല്‍ റാവുത്തര്‍, സാമൂഹികസാംസ്‌കാരികജീവകാരുണ്യ രംഗത്തെ മികവിന് ഹംസ ഇരിക്കൂറും അവാര്‍ഡുകള്‍ നേടി.
വര്‍ഷങ്ങളായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ നിസ്വാര്‍ഥ സേവനം കാഴ്ചവയ്ക്കുന്ന ബല്‍ദീപ് സിങ്ങിനെ ആദരിക്കും. ഷാര്‍ജാ പൊലീസ് ഡിഐജി ഖാലിദ് കലന്ദര്‍, ദുബായ് പൊലീസ് പ്രതിനിധി വഹീദ് അല്‍ മൊയ്‌നി, കോണ്‍സുലേറ്റ് പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുക്കും.
മാധ്യമപ്രവര്‍ത്തനത്തിലൂടെ ഗള്‍ഫിലെ സാധാരണക്കാരായ ഇന്ത്യന്‍ പ്രവാസികള്‍ക്കു വേണ്ടി നിലകൊള്ളുന്ന സാദിഖ് കാവിലും ഇ.സതീഷും തങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെ നിരവധി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയവരാണെന്ന് അവാര്‍ഡ് ജൂറി പറഞ്ഞു.
ഇന്ത്യയും അറബ് നാടും തമ്മിലുള്ള ചിരകാലബന്ധം പ്രവാസി ജനതയ്ക്ക് ഗുണകരമാകും വിധം നിലനിര്‍ത്തുന്നതിനു വേണ്ടി കഴിഞ്ഞ പത്ത് വര്‍ഷമായി ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്തോഅറബ് കള്‍ചറല്‍ സെന്റര്‍. സാമൂഹികസാംസ്‌കാരികജീവകാരുണ്യ രംഗങ്ങളില്‍ ഇതിനകം മികവുറ്റ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സംഘടന ഇന്ത്യന്‍അറബ് സാമൂഹികസാംസ്‌കാരികജീവകാരുണ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കാവുഗോളി-ചൗക്കി സ്വദേശിയായ സാദിഖ് കാവില്‍ ഗള്‍ഫിലെത്തുന്നതിന് മുമ്പ് കാസര്‍കോട്ടും മംഗലാപുരത്തും പത്രപ്രവര്‍ത്തകനായിരുന്നു. അറിയപ്പെടുന്ന നോവലിസ്റ്റും കഥാകൃത്തും കൂടിയാണ് ഇദ്ദേഹം.
No comments:
Post a Comment