അതേസമയം തന്നെ ബോധപൂര്‍വം ചതിയില്‍പെടുത്തിയെന്നാണ് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. കോടതി നിര്‍ദേശപ്രകാരം വനിതാപോലീസിന്റെ സാന്നിധ്യത്തിലാണ് ഗ്രീഷ്മയെ ചോദ്യംചെയ്യുന്നത്. ഗ്രീഷ്മ പോലീസിനോട് പറഞ്ഞതിങ്ങനെ: ഒരു ലേഡി അസിസ്റ്റന്റിനെ ആവശ്യമുണ്ടെന്ന് ഷിജു എന്ന ഒരാളോട് നേരത്തെ താന്‍ ആവശ്യപ്പെട്ടിരുന്നു. ഇയാളാണ് ഇപ്പോള്‍ തനിക്കെതിരെ പരാതിക്കാരിയെ അയച്ച് ഗൂഢാലോചന നടത്തിയതെന്ന് സംശയിക്കുന്നത്. പരാതിക്കാരിയോട് തലശ്ശേരിയിലെത്തണമെന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ല കണ്ണൂരില്‍ വരാമെന്നാണ് മറുപടി പറഞ്ഞതത്രെ. വണ്ടി ഇറങ്ങിയപ്പോഴാണ് ചാനല്‍കാരടക്കം എത്തി തന്നെ ബോധപൂര്‍വം അപകടത്തില്‍പെടുത്തിയത്. ഗ്രീഷ്മ വൃക്കക്ക് അസുഖം ബാധിച്ചതിനാല്‍ ചികിത്സിയിലുമാണ്. കൂടാതെ ഇവരുടെ രണ്ട് മക്കളുടെ കാഴ്ച ശക്തിക്ക് കുറവുണ്ട്. ഇവരും ചികിത്സയിലാണ്.
അതിനിടെ ഗ്രീഷ്മയുടെ വീട്ടിലുള്ള ഫോണും ഭര്‍ത്താവിന്റെ ഫോണ്‍നമ്പറും വ്യാഴാഴ്ച പോലീസില്‍ ഹാജരാക്കിയിട്ടുണ്ട്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ നിഗൂഢതകള്‍ ഏറുകയാണ്. ഗ്രീഷ്മയെ കുടുക്കിയതിന് പിന്നില്‍ വന്‍കിട ലോബിയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഗ്രീഷ്മക്ക് വേണ്ടി ഹാജരായ അഡ്വ. ബി പി ശശീന്ദ്രന്‍ കോടതിയോട് ആവശ്യപ്പെട്ടു.
No comments:
Post a Comment