കാസര്‍കോട് : ഊര്‍ജ്ജ സംരക്ഷണ പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ കലാ ടീം അവതരിപ്പിക്കുന്ന നാടകം കാസര്‍കോട് ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും സ്വീകരണം നല്കി.
ഊര്‍ജ്ജ സംരക്ഷണത്തിന്റെ സന്ദേശം നാടകത്തിലൂടെ പൊതു ജനങ്ങള്‍ക്ക് നല്കുന്ന കുടുംബശ്രീ കലാജാഥ പൊതുജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുകയാണ്.
ഊര്‍ജ്ജ സംരക്ഷണ സന്ദേശ കലാജാഥ കാഞ്ഞങ്ങാട് വെച്ച് എം.എല്‍.എ ഇ.ചന്ദ്രശേഖരന് ഉല്‍ഘാടനം ചെയ്തു. വലിയപറമ്പ, ചെറുവത്തൂര്‍, നീലേശ്വരം, പടന്ന, തൃക്കരിപ്പൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്.
വിവിധ കേന്ദ്രങ്ങളില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ, കെ. കുഞ്ഞിരാമന് എം.എല്‍.എ (ഉദുമ), കെ. കുഞ്ഞിരാമന് എം.എല്‍.എ (തൃക്കരിപ്പൂര്‍), ഹസീന താജുദ്ദീന് (കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍), കെ.സിന്ദു (വലിയപറമ്പ് പ്രസിഡണ്ട്), കാര്‍ത്ത്യായണി.സി (ചെറുവത്തൂര്‍ പ്രസിഡണ്ട്), കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ (പടന്ന പ്രസിഡണ്ട്), എ.ജി.സി ബഷീര്‍ (തൃക്കരിപ്പൂര്‍ പ്രസിഡണ്ട്), രമണി എ.വി (പിലിക്കോട് പ്രസിഡണ്ട്), ബാലകൃഷ്ണന് എം. (കയ്യൂര്‍-ചീമേനി പ്രസിഡണ്ട്), എം.ജാനു (വൈസ് പ്രസിഡന്റ്, വെസ്റ്റ് ഏളേരി) എന്നിവര്‍ ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു. കലാജാഥ ഇനിയും 30 കേന്ദ്രങ്ങളില്‍ നാടകമവതരിപ്പിച്ച് മാര്‍ച്ച് 9-ാം തീയതി കുമ്പളയില്‍ സമര്‍പ്പിക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട് വയ്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പര്യ...
-
അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാന...
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
കോഴിക്കോട്: ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ട...
-
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ നാളായ തിങ്കളാഴ്ച്ച കുലകൊത്തലും ചൊവ്വാഴ്ച്ച നാൾകുറി...

No comments:
Post a Comment