Latest News

5.19 ലക്ഷം കോടി രൂപയുടെ റെയില്‍ ബജറ്റ്: യാത്രാ നിരക്ക് വര്‍ധിപ്പിക്കില്ല

ന്യൂഡല്‍ഹി: 5.19 ലക്ഷം കോടി രൂപയുടെ റെയില്‍വേ ബജറ്റ് റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ലോകസഭയില്‍ അവതരിപ്പിച്ചു. 17 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു കോണ്‍ഗ്രസ് മന്ത്രി റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്.
റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് പ്രഖ്യാപിച്ചു. ഈ വര്‍ഷം നഷ്ടം 24600 കോടി രൂപയാണെങ്കിലും യാത്രാക്കൂലി കൂട്ടി ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതേ സമയം തല്‍ക്കാല്‍ റിസര്‍വേഷന്‍ നിരക്കും ചരക്കുകൂലിയും വര്‍ധിപ്പിക്കും. ഇന്ധന കൂലി വ്യത്യാസപ്പെടുന്നതനുസരിച്ച് ചരക്ക് കൂലിയില്‍ മാറ്റം വരും. കേരളത്തിന് പ്രത്യേകിച്ച് ഒന്നുമില്ല. പാലക്കാട് കോച്ച് ഫാക്ടറി നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണെന്നു മാത്രമാണ് പറഞ്ഞത്.

ബജറ്റിലെ പ്രധാന ഭാഗങ്ങള്‍
>എസ്.എം.എസ്, ഇ-മെയില്‍ വഴി പരാതി അയക്കാന്‍ സംവിധാനം
>വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ വനിതാ ആര്‍.പി.എഫ് ഭടന്‍മാരെ നിയോഗിക്കും
> ആദര്‍ശ് സ്‌റ്റേഷനുകള്‍ കൂടി

>രാജ്യാന്തര കായികമെഡല്‍ നേടിയവര്‍ക്ക് സൗജന്യ യാത്ര
>ഐ.ആര്‍.സി.ടി വെബ്‌സൈറ്റ് നവീകരിക്കും. ഒരേ സമയം 120000 പേര്‍ക്ക് ബുക്ക് ചെയ്യാം
>ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും
>സെക്കന്തരാബാദില്‍ ദേശീയ റെയില്‍വേ പരിശീലന കേന്ദ്രം
>ട്രെയിനുകളിലെ ഭക്ഷണം പരിശോധിക്കാന്‍ പ്രത്യേക ലാബ്
?കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം പരീക്ഷിക്കും
>സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച ആസാദി എക്‌സ്പ്രസ്
>ഇന്റര്‍നെറ്റ് ബുക്കിങ് സംവിധാനം 23 മണിക്കൂറും
>യന്ത്രവല്‍കൃത ശുചീകരണ സംവിധാനം
>മബൈലിലൂടെ ഇ ടിക്കറ്റ്
>പാലക്കോട് കോച്ച് ഫാക്ടറി നിര്‍മാണം സംബന്ധിച്ച ചര്‍ച്ച നടത്തുന്നു
>വിനോദ തീര്‍ഥാടന കേന്ദ്രങ്ങളിലെ 104 സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക പരിഗണന
>ട്രെയിനുകളില്‍ വികലാംഗര്‍ക്കായി ലിഫ്റ്റ്, എസ്‌കലേറ്റര്‍ സംവിധാനം
>ആറ് റെയില്‍നീര്‍ ബോട്‌ലിങ് പ്ലാന്റ് കൂടി
>ട്രെയിനുകളില്‍ ഫ്രീ വൈഫൈ സംവിധാനം
>യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കും
>അപകടങ്ങള്‍ 40 ശതമാനം കുറക്കാനായി
>അത്യാധുനിക അനുഭൂതി കോച്ചുകള്‍ നടപ്പാക്കും
>179 എസ്‌കലേറ്റര്‍, 400 ലിഫ്റ്റുകള്‍ സ്ഥാപിക്കും
>ടിക്കറ്റ് ബുക്കിങ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ആലോചിക്കും
>ഒരു മിനിറ്റില്‍ 700 ഇ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന തരത്തില്‍
>1500 കിലോമീറ്റര്‍ ചരക്ക് ഇടനാഴി
>റെയില്‍വേ ലാന്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സ്ഥാപിക്കും
>രാജസ്ഥാനില്‍ മെമു ഫാക്ടറി
>ഊര്‍ജസംരക്ഷണ മാനേജ്‌മെന്റ് പ്ലാന്റ്
>1.5 ലക്ഷം റെയില്‍വേ ഒഴിവുകള്‍ നികത്തും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.