ചാറ്റിങ്ങ് പ്രണയം: ഒളിച്ചോടിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരിയും കാമുകനും തൃശൂരില്‍ പിടിയില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്നും ഒളിച്ചോടിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരിയെ തൃശൂര്‍ ആട്ടൂരിലെ ഒരു വീട്ടില്‍ നിന്ന് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ വിശ്വേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കാസര്‍കോട് വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരിയും മാവുങ്കാല്‍ കല്യാണ്‍ റോഡിലെ രാമന്റെ മകളുമായ രജീഷ്മ(20)യെയാണ് തൃശൂര്‍ ചൂരിശ്ശേരിയിലെ കാര്‍ത്തികി(21) നോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസ് വനിതാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.
രണ്ടുപേരെയും പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ച ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് രജീഷ്മ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന കാര്‍ത്തിക്കിനോടൊപ്പം ഒളിച്ചോടിയത്.
ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട രജീഷ്മയും കാര്‍ത്തിക്കും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും ബന്ധം അറിഞ്ഞതോടെ രജീഷ്മയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഇതോടെയാണ് രജീഷ്മ കാര്‍ത്തിക്കിനോടൊപ്പം ഒളിച്ചോടിയത്. ഇരുവരും ഹൈന്ദവാചാര പ്രകാരം വിവാഹിതരായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രജീഷ്മയുടെ പിതാവ് രാമന്റെ പരാതി പ്രകാരമാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരും തൃശൂരിലുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.
കാര്‍ത്തിക്കിന്റെ ചൂരിശ്ശേരിയിലുള്ള വീട്ടില്‍ കണ്ടെത്തിയ രജീഷ്മയെയും കാര്‍ത്തിക്കിനെയും ഇന്നലെ രാത്രിയോടെ യാണ് പോലീസ് നാട്ടിലെത്തിച്ചത്. കാര്‍ത്തിക്കും രജീഷ്മയും തൃശൂരിലെത്തിയ ശേഷം വിവാഹിതരായിരുന്നു.
Home
Kasaragod
News
ചാറ്റിങ്ങ് പ്രണയം: ഒളിച്ചോടിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരിയും കാമുകനും തൃശൂരില്‍ പിടിയില്‍
ചാറ്റിങ്ങ് പ്രണയം: ഒളിച്ചോടിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരിയും കാമുകനും തൃശൂരില്‍ പിടിയില്‍
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
ന്യൂഡല്‍ഹി: മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന എം.എം.മണിയുടെ ആവശ്യം സു...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കണ്ണൂര്‍: തളാപ്പ് സ്കൂളിനടുത്തുള്ള ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് യുവതി മരണപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തളാപ്പ് ശ്രീറോഷ് അ...

No comments:
Post a Comment