Latest News

അധ്യാപകന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവുമായി മുങ്ങിയ വേലക്കാരി പിടിയില്‍

നീലേശ്വരം: അധ്യാപകന്റെ വീട്ടില്‍ നിന്നും രണ്ടേക്കാല്‍ പവന്‍ സ്വര്‍ണ്ണവുമായി മുങ്ങിയ വീട്ടുവേലക്കാരി പോലീസ് പിടിയിലായി. ചെറുവത്തൂര്‍ കുളത്തിന് സമീപത്ത് താമസിക്കുന്ന സാവിത്രി(55)യെയാണ് നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട്ടെ ഒരു സ്‌കൂളില്‍ അധ്യാപകനായ നീലേശ്വരം കറുത്ത ഗേറ്റിനടുത്ത് താമസിക്കുന്ന പ്രിന്‍സ് ജോണിന്റെ വീട്ടില്‍ നിന്നാണ് സാവിത്രി സ്വര്‍ണ്ണമാല മോഷ്ടിച്ചത്. പ്രിന്‍ സിന്റെ പ്രായമായ മാതാവിനെ പരിചരിക്കുന്നതിനും വീട്ടിലെ മറ്റുകാര്യങ്ങള്‍ നോക്കാനുമാണ് സാവിത്രിയെ ചുമതലപ്പെടുത്തിയിരുന്നത്.
രണ്ട് ദിവസം മുമ്പ് പ്രിന്‍സിന്റെ മാതാവിന്റെ കഴുത്തിലുണ്ടായിരുന്ന മാല കാണാതായതിനെ തുടര്‍ന്ന് സാവിത്രിയുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരികയാണ്. സാവിത്രിയുടെ കൈയ്യില്‍ പണം കണ്ടതോടെ സംശയം തോന്നിയ വീട്ടുകാര്‍ സ്ത്രീയെ ചോദ്യം ചെയ്യുകയും മോഷ്ടിച്ച മാല വിറ്റ് കിട്ടിയ പണമാണിതെന്ന് വ്യക്തമാകുകയും ചെയ്തു.
സാവിത്രിയെ വീട്ടുകാര്‍ തടഞ്ഞുവെച്ച ശേഷം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയാണുണ്ടായത്. തുടര്‍ന്ന് പ്രിന്‍സിന്റെ പരാതി പ്രകാരം സാവിത്രിക്കെതിരെ പോ ലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വഷണച്ചുമതല ഏറ്റെടുത്ത നീലേശ്വരം എസ്‌ഐ കെ പ്രേംസദന്‍ വനിതാ പോലീസിന്റെ സഹായത്തോടെയാണ് സാവിത്രിയെ കസ്റ്റഡിയിലെടുത്തത്. സാവിത്രിയെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച സ്വര്‍ണ്ണമാല ചെറുവത്തൂരിലെ ഒരുധനകാര്യ സ്ഥാപനത്തില്‍ പണയംവെച്ചതായി തെളിഞ്ഞു. ഇതേ തുടര്‍ന്ന് സാവിത്രിയെ പോലീസ് ധനകാര്യ സ്ഥാപനത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോകുകയും മാല കണ്ടെടുക്കുകയും ചെയ്തു. സാവിത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ഇന്ന് വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.