കണ്ണൂര്‍ : ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചുവെന്ന പരാതിയില്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ അഭിഭാഷകനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അഡ്വ. നിക്കോളാസിനെതിരെയാണ് പോലീസ് കേസെടുത്തത്. തന്നെ നിര്‍ബന്ധിച്ച് ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചെന്ന് കാട്ടി പ്രധാന സാക്ഷിയായ പി പി അബു കണ്ണൂര്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസ്. പരാതി പ്രകാരം തളിപ്പറമ്പിലെ വ്യാപാരി സലീമിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഷുക്കൂറിനെ വധിക്കുന്നതിനുള്ള പദ്ധതി അന്നത്തെ ദിവസം തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ജയരാജനും ടി വി രാജേഷ് എം എല്‍ എയും മുന്‍കൂട്ടി അറിഞ്ഞുവെന്നായിരുന്നു നേരത്തെ ലീഗ് പ്രവര്‍ത്തകരായ അബുവും സാബിറും നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് ഇരുവരും നാടകീയമായി മൊഴിമാറ്റുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും സ്ഥലത്തു നിന്ന് മുങ്ങുകയും ചെയ്തിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...


No comments:
Post a Comment