പാലക്കുന്ന്. കോട്ടിക്കുളം റയില്‍വേ സ്റ്റേഷനെ തരംതാഴ്ത്തിയ റയില്‍വേ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം വ്യാപകമാവുന്നു. ജില്ലയിലെ പ്രധാന സ്േറ്റഷനുകളിലൊന്നായ കോട്ടിക്കുളത്തിനോടുള്ള അവഗണന തുടരുന്നതിനിടെയാണ് ഡി ഗ്രേഡില്‍ നിന്ന് ഇ യിലേക്കു താഴ്ത്തിയത്. തരംതാഴ്ത്തിയ നടപടി പിന്‍വലിക്കുക, മേല്‍പ്പാലം പണി ഉടന്‍ തുടങ്ങുക, കോട്ടിക്കുളം റയില്‍വേ സ്റ്റേഷനെ ടൂറിസം സ്റ്റേഷനായി പരിഗണിച്ച് പുതിയ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയപ്രക്ഷോഭം നടത്താന്‍ ഉദുമ പഞ്ചായത്ത് റയില്‍വേ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി എംപി, എംഎല്‍എ, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചു മാര്‍ച്ച് രണ്ടിനു രണ്ടു മണിക്ക് റയില്‍വേ സ്റ്റേഷനിലേക്കു ബഹുജന മാര്‍ച്ചും ധര്‍ണയും നടത്താനും യോഗം തീരുമാനിച്ചു. മാര്‍ച്ചും ധര്‍ണയും പി. കരുണാകരന് എംപി ഉദ്ഘാടനം ചെയîും. ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷ കെ. കസ്തൂരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മധു മുതിയക്കാല്‍, വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്, ആസിഫ്അലി, ബി.ആര്. ഗംഗാധരന്, എന്‍.വി. രാമകൃഷ്ണന്, ശ്രീധരന് പള്ളം, വി മോഹനന് എന്നിവര്‍ പ്രസംഗിച്ചു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട് വയ്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പര്യ...
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാന...
-
കോഴിക്കോട്: ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ട...
-
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ നാളായ തിങ്കളാഴ്ച്ച കുലകൊത്തലും ചൊവ്വാഴ്ച്ച നാൾകുറി...


No comments:
Post a Comment