സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നിന്നുള്ള ചൂടന്‍ വാര്‍ത്ത. സാംസങ് അതിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസിന്റെ നാലാംപതിപ്പ് ബാഴ്‌സലോണയില്‍ അവതരിപ്പിക്കില്ല. പകരം, മാര്‍ച്ച് 14 ന് ന്യൂയോര്‍ക്കലാകും ഗാലക്‌സി എസ് 4 പുറത്തിറക്കുക.
ആപ്പിളിന്റെ ഐഫോണിനെ കടത്തിവെട്ടിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് സാംസങ് ഗാലക്‌സി എസ് 3. അതിന്റെ അടുത്ത പതിപ്പ് ആപ്പിളിന്റെ തട്ടകമായ അമേരിക്കയില്‍ തന്നെ പുറത്തിറക്കാനാണ് തിരുമാനം. 2010 ല്‍ ഗാലക്‌സി എസ് ഫോണ്‍ അവതരിപ്പിച്ച സാംസങ് ആ ഫോണിന്റെ ഒരു പതിപ്പ് ആദ്യമായാണ് അമേരിക്കയില്‍ റിലീസ് ചെയ്യുന്നത്.
'ഗാലക്‌സി എസ് 3 കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ലണ്ടനിലാണ് പുറത്തിറക്കിയത്. ഇത്തവണ വേദി (ന്യൂയോര്‍ക്കിലേക്ക്) മാറ്റുകയാണ്....ഗാലക്‌സി എസ് 4 അമേരിക്കയില്‍ പുറത്തിറിക്കാന്‍ യു.എസ്.മൊബൈല്‍ കമ്പനികളില്‍ നിന്ന് നിരന്തരം അഭ്യര്‍ഥന ലഭിച്ചതിനാലാണിത്' -സാംസങ് ഇലക്ട്രോണിക്‌സ് മൊബൈല്‍ വിഭാഗം മേധാവി ജെ.കെ.ഷിന്‍ അറിയിച്ചു.
തങ്ങളുടെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ മൊബൈല്‍ കോണ്‍ഗ്രസില്‍അവതരിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് സാംസങ് മാത്രമല്ല. എച്ച്.ടി.സി.അവരുടെ പതാവവാഹക മോഡലായ 'എച്ച്.ടി.സി.വണ്‍', മൊബൈല്‍ കോണ്‍ഗ്രസിന് ഏതാനും ദിവസം മുമ്പാണ് പുറത്തിറക്കിയത്.
ഗാലക്‌സി എസ് 4 (Sam-sung Galaxy S IV) ന്റെ വിശേഷങ്ങളൊന്നും സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, എന്തൊക്കെയാവാം ഗാലക്‌സി എസ് 4 ലുള്ളതെന്ന അഭ്യൂഹങ്ങള്‍ക്ക് പഞ്ഞമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആന്‍ഡ്രോയിഡ് 4.2.2 ജെല്ലിബീന്‍ പ്ലാറ്റ്‌ഫോമിലാകും ഗാലക്‌സി എസ് 4 പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡ് 5.0 കീ ലൈം പൈയിലേക്ക് അപ്‌ഡേറ്റ് ചെയ്യാവുന്ന ആദ്യഫോണും അതായിരിക്കും.
മാത്രമല്ല, 4.99 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനോടു കൂടിയ ആ സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുക 2GHz ക്വാഡ്‌കോര്‍ എക്‌സിനോസ് ചിപ്പ്‌സെറ്റ് കോര്‍ട്ടെക്‌സ് എ 15 പ്രൊസസറാകും. 2 ജിബി റാമും ഉണ്ടാകും. 13 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 4ജി കണക്ടിവിറ്റി, 3200 mAh ബാറ്ററി എന്നിവയായിരിക്കും മറ്റ് സവിശേഷതകളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 16ജിബി / 32ജിബി / 64ജിബി / 128 ജിബി സ്‌റ്റോറേജുള്ള മോഡലുകളില്‍ ഗാലക്‌സി എസ് 4 ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...

No comments:
Post a Comment