കാഞ്ഞങ്ങാട്:കണ്ണനുണ്ണീ...ഗോപാലകാ...കന്നിമാരെ ചേലവാരീ...ഉണ്ണിക്കണ്ണന്റെ കുസൃതികളെ ഈണത്തില്‍ ചൊല്ലി ചുവടുവച്ച കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. കോളേജ് ടീമിനെ തേടിയെത്തിയത് കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിലെ പൂരക്കളിയില്‍ ഒന്നാം സ്ഥാനം. അഭിരാമും സംഘവുമാണ് പൂരക്കളി അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഈ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
മാത്തില്‍ ഗുരുദേവ് കോളേജിലെ അരുണും സംഘവും രണ്ടാം സ്ഥാനവും ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളേജിലെ നവനീതും സംഘവും മൂന്നാം സ്ഥാനവും നേടി. ഏഴു ടീമുകളാണ് പങ്കെടുത്തത്. നിലവാരത്തകര്ച്ചയെന്നാണ് മത്സരത്തെക്കുറിച്ച് വിധികര്‍ത്താക്കളായ പി.പി. ദാമോദരപ്പണിക്കര്‍, ഡോ. സി.കെ.നാരായണപ്പണിക്കര്‍, വി.ഗോപാലകൃഷ്ണപ്പണിക്കര് എന്നിവര്‍ അഭിപ്രായപ്പെട്ടത്.
കളിയില്‍ അടക്കം, ഒതുക്കം, മെയ്വഴക്കം എന്നീ ഘടകങ്ങളെല്ലാം കുറവായിരുന്നു. പരിശീലനക്കുറവ് എല്ലാ മത്സരാര്‍ഥികളിലും പ്രകടമായിരുന്നു-വിധികര്‍ത്താക്കള്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട് വയ്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പര്യ...
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാന...
-
കോഴിക്കോട്: ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ട...
-
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ നാളായ തിങ്കളാഴ്ച്ച കുലകൊത്തലും ചൊവ്വാഴ്ച്ച നാൾകുറി...


No comments:
Post a Comment