'ലിങ്കണ്‍' എന്ന ചിത്രത്തില്‍ അമേരിക്കയുടെ പതിനാറാം പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കണായി പകര്‍ന്നാടിയ വിഖ്യാത ബ്രീട്ടീഷ് നടന്‍ ഡാനിയേല്‍ ഡേ ലൂയിസ് മികച്ച നടനുള്ള ഓസ്‌കര്‍ നേടിയപ്പോള്‍ 'സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക് ' എന്ന ചിത്രത്തിലെ ലൈംഗികവിരക്തി തേടുന്ന കഥാനായികയെ അനശ്വരമാക്കിയ ജന്നിഫര്‍ ലോറന്‍സ് മികച്ച നടിക്കുള്ള ഓസ്‌കര്‍ കൈപ്പിടിയിലൊതുക്കി. ലിങ്കണില്‍ അമേരിക്കയിലെ ആഭ്യന്തരയുദ്ധകാലത്തെ എബ്രഹാം ലിങ്കണെയാണ് തന്മയത്വത്തോടെ ലൂയിസ് അവതരിപ്പിച്ചത്. ഈ പുരസ്‌കാരത്തോടെ നായകവേഷത്തിന് മൂന്നുവട്ടം ഓസ്‌കര്‍ നേടുന്ന ആദ്യത്തെ നടന്‍ എന്ന റെക്കോഡും ലൂയിസ് സ്വന്തമാക്കി.
സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, മിഷേല്‍ ഹാനകേ തുടങ്ങിയ കേമന്മാരോട് മത്സരിച്ച തായ്‌വാന്‍- അമേരിക്കന്‍ സംവിധായകന്‍ ആങ്‌ലീ ഓസ്‌കര്‍ സ്വന്തമാക്കുന്നത് ഇത് രണ്ടാംവട്ടമാണ്. ഇന്ത്യയിലെ പുതുച്ചേരിയും മൂന്നാറുമടക്കമുള്ള പ്രദേശങ്ങളും ഇന്ത്യന്‍ സംസ്‌കാരവും ഈ ചിത്രത്തിനുവേണ്ടി ഒപ്പിയെടുക്കാന്‍ ആങ് ലീയ്ക്ക് കൂട്ടുനിന്ന ക്ലോഡിയോ മിറാന്‍ഡയ്ക്കാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം. മികച്ച സംഗീതസംവിധാനത്തിന് ഇതേ ചിത്രത്തിലെ മിഷേല്‍ ഡാന്ന അര്‍ഹനായപ്പോള്‍ സ്‌പെഷല്‍ ഇഫക്ടുകള്‍ വഴി ചിത്രത്തിനെ അവിസ്മരണീയമാക്കിയ നാല്‍വര്‍ സംഘം- ബില്‍ വെസ്റ്റന്‍ ഹോഫര്‍, ഗ്വില്ലോം റോചെറോണ്‍, എറിക് ജാന്‍ ഡേ ബോയര്‍,
ഡൊണാള്‍ഡ് എലിയട്ട്- ഈ വിഭാഗത്തിലും ഓസ്‌കര്‍ സ്വന്തമാക്കി.
സംഗീതസംവിധായകനുള്ള പുരസ്‌കാരത്തിനര്‍ഹനായ മിഷേല്‍ ഡാന്നയുടെ ഭാര്യ ഇന്ത്യന്‍ വേരുകളുള്ള അപര്‍ണയാണ്. ഒരുവര്‍ഷത്തോളം സമയമെടുത്ത് നിര്‍വഹിച്ച സംഗീതസംവിധാനത്തില്‍ ആദ്യം റെക്കോഡ് ചെയ്തത് ഒരു താരാട്ടുപാട്ടായിരുന്നു. ഈ ഗാനം ആലപിച്ച ബോംബെ ജയശ്രീക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം തലനാരിഴയ്ക്കാണ് നഷ്ടമായത്. ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ സെ്‌കെഫാളിലെ മനോഹരഗാനം ആലപിച്ച ഇരുപത്തിനാലുകാരിയായ അഡലേയാണ് ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടിയത്. ബോംബെ ജയശ്രീയുടെ സഹായത്തോടെ ഡാന്ന സൃഷ്ടിച്ച താരാട്ടുപാട്ടിന്റെ ഈണവും വരികളും നമ്മുടെ 'ഓമനത്തിങ്കള്‍കിടാവോ...' എന്ന താരാട്ടിന്റെ അനുകരണമാണെന്ന് ആരോപിക്കപ്പെട്ടിരുന്നു.
No comments:
Post a Comment