Latest News

മതസൗഹാര്‍ദ്ദമല്ല മാനവസൗഹൃദമാണ് കാലഘട്ടത്തിനാവശ്യമെന്ന് സമദാനി

ബദിയടുക്ക : മതസൗഹാര്‍ദ്ദമല്ല മാനവസൗഹൃദമാണ് കാലഘട്ടത്തിനാവശ്യമെന്ന് അബ്ദു സമദ് സമദാനി പറഞ്ഞു. മതങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാ മതങ്ങളും സമാധാനവും ഐക്യവും സൗഹാര്‍ദ്ദമാണ് ഉല്‍ഭോധനം ചെയ്യുന്നതെന്നും അത് ധിക്കരിച്ച് കൊണ്ട് ചില വ്യക്തികളുടെ മനസ്സിനകത്തുണ്ടാകുന്ന മതവിദ്വേശം പുറത്ത് വരുമ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടാകുന്നതെന്നും അതാണ് മാനവസൗഹൃദം തകരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ മതത്തേയോ മതനേതാക്കളെയോ കുറ്റപ്പെടുത്തിയിട്ട് ഫലമില്ല. ഇത്തരം വ്യക്തികളിലുണ്ടാകുന്ന വര്‍ഗ്ഗീയ ആശയം ചികി്ത്സിച്ച് മാറ്റിയാല്‍ കേരളത്തെ സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച മാനവസൗഹൃദ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ മെട്രോ മുഹമ്മദ് ഹാജിഅധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി, പൂജനീയ സ്വാമി തത്വാനന്ദ സരസ്വതി, റവ.രാജു ഫിലിപ്പ് സക്കരിയ, എന്‍.എ.നെല്ലിക്കുന്ന എം.എല്‍.എ.,സിടി.അഹമദലി, കെ.നീല കണ്‍ഠന്‍,കരീം സിറ്റി ഗോള്‍ഡ്, ബിഎച്ച് അബ്ദുല്ല കുഞ്ഞി, ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ,ഇ.പി.ഹംസത്തു സഅദി, സുബൈര്‍ ദാരിമി പൈക്ക, എം.എസ്. മൊയ്തു,സി.എ.അബൂബക്കര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്ല മളി, ഹസ്സന്‍ ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, എസ്.പി.സ്വലാഹുദ്ദീന്‍, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി,ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, കുഞ്ഞാമു പൈക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, ,സൂപ്പി ബദിയടുക്ക,മാഹിന്‍ കേളോട്ട്, മജീദ് ദാരിമി പൈവളിഗ, കെ.എം.മൂസ മൗലവി, മൂസ കന്യാന തുടങ്ങിയവര്‍ സംബന്ധിച്ചു. രാത്രി നടന്ന മതവിജ്ഞാന സദസിന് സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.