കണ്ണൂര്‍ മയ്യില്‍ ചെറുവത്തലമൊട്ടയിലെ നടിയേരിക്കുനി കുഞ്ഞിമുഹമ്മദിന്റെ മകന്‍ ജാസിം (19), കുഞ്ഞിമുഹമ്മദിന്റെ സഹോദരന്‍ കണ്ണൂര്‍ ചട്ടകപ്പാറ അബ്ദുള്‍ഖാദറിന്റെ മകന്‍ റാഷിദ് (21) എന്നിവരാണ് മരിച്ചത്. കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ട ഫാത്തിമ മന്‍സിലില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (20) ആണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ളത്.
കണ്ണൂര്‍ ചെറുവത്തലമൊട്ടയില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഞായറാഴ്ച രാവിലെ പന്തീരാങ്കാവ് കൂടത്തുംപാറയ്ക്ക് സമീപം 20 അടിയിലധികം താഴ്ചയിലേക്ക് മറിഞ്ഞത്. അമിതവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കാര്‍ പറന്ന് താഴേക്കു പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജാസിമിന്റെ സഹോദരിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്ന മൂന്നുപേരെയും പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്. അതിനകം രണ്ടുപേര്‍ മരിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ മറ്റുയാത്രക്കാരില്ലെന്ന് ഉറപ്പുവരുത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ജാസിം. ഉമ്മ: കദീജ. സഹോദരി: മൈമൂനത്ത്. നസീമയണ് മരിച്ച റാഷിദിന്റെ ഉമ്മ. സഹോദരങ്ങള്‍: ഷഫീക്ക് (ഗള്‍ഫ്), റാഹിദ, കമറിയ, ഷംസിയ.
രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടത്തുംപാറ ഊര്‍ങ്ങാരി അഖിലേഷ്, മുപ്പണമേത്തല്‍ ജയഘോഷ് എന്നിവര്‍ക്ക് പരിക്കേറ്റു.
വാഹനങ്ങളുടെ മരണപ്പാച്ചില്‍കാരണം ബൈപ്പാസില്‍ അപകടമുണ്ടാവുന്നത് പതിവായിരിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടത്തുംപാറ ഊര്‍ങ്ങാരി അഖിലേഷ്, മുപ്പണമേത്തല്‍ ജയഘോഷ് എന്നിവര്‍ക്ക് പരിക്കേറ്റു.
വാഹനങ്ങളുടെ മരണപ്പാച്ചില്‍കാരണം ബൈപ്പാസില്‍ അപകടമുണ്ടാവുന്നത് പതിവായിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment