എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ തുടര്‍ ചികില്‍സയ്ക്കും പുനരധിവാസത്തിനും ബജറ്റില്‍ പദ്ധതിയൊന്നുമില്ല. ഉദുമയിലെ മൈലാട്ടി സ്പിന്നിങ് മില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പാര്‍ക്കാക്കി മാറ്റുമെന്ന പ്രഖ്യാപനമാണുള്ളത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ രണ്ട് റോഡുകളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. മഞ്ചേശ്വരം തുറമുഖത്തിനും ബജറ്റില്‍ ആനുപാതിക വിഹിതം ലഭിക്കും. ഇതിന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ 49.8 കോടി രൂപ അനുവദിച്ചിരുന്നു. കാര്‍ഷിക മേഖലയ്ക്കും കാര്യമായ നേട്ടമൊന്നുമില്ല.
ജില്ലയിലെ അടയ്ക്ക കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനെക്കുറിച്ചും ബജറ്റില്‍ പ്രതിപാദിച്ചിട്ടില്ല. വിലക്കുറവും രോഗവും മൂലം ജില്ലയിലെ അടയ്ക്ക കര്‍ഷകര്‍ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ഇവര്‍ക്കു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പാക്കേജ് ഇപ്പോഴും ഫയലിലൊതുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ജില്ലയിലെ കശുവണ്ടി കര്‍ഷകര്‍ക്കും പാക്കേജില്‍ ഇടം നേടാനായില്ല. ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളിലും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment