വിദേശരാജ്യങ്ങളില്‍നിന്നു സര്‍ക്കാര്‍ ക്വാട്ടയില്‍ പോവുന്നവര്‍ക്ക് ഈ നിയമം നേരത്തേ ബാധകമാക്കിയിരുന്നു. ഈ വര്‍ഷം മുതല്‍ സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനു പോവുന്നവര്‍ക്കുകൂടി ബാധകമാക്കിക്കൊണ്ടാണ് സൗദി ഹജ്ജ്മന്ത്രാലയം ഉത്തരവിറക്കിയത്.
അറബ് രാജ്യങ്ങളില്‍ ഈ നിയമം നേരത്തേ നിലവിലുണ്ട്. കഴിഞ്ഞദിവസം സൗദിയിലെ സൗത്ത് ഏഷ്യന്‍ മുഹസസ ഓഫിസില്‍നിന്നാണ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് ഉത്തരവെത്തിയത്. ഇന്ത്യയിലെ ഹജ്ജ് മന്ത്രാലയം അവരുടെ വെബ്‌സൈറ്റിലും ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അംഗീകൃത ഹജ്ജ്-ഉംറ അസോസിയേഷനുകളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മക്കയിലെ ഹജ്ജ് കാലത്തെ തിരക്കു കുറയ്ക്കാനാണു സ്വകാര്യ ഗ്രൂപ്പുകള്‍ക്കു കൂടി നിയമം ബാധകമാക്കിയത്.
ഈ നിയമം പാകിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനീസ്യ തുടങ്ങിയ രാജ്യങ്ങളെയാണു പ്രധാനമായും ബാധിക്കുക.
കേരളത്തില്‍ സ്വകാര്യ ഗ്രൂപ്പില്‍ പത്തുമുതല്‍ ഇരുപതു ശതമാനം വരെ ഹാജിമാര്‍ തുടര്‍ച്ചയായി പോവുന്നവരാണ്. അവര്‍ക്ക് ഇനി അഞ്ചുവര്‍ഷത്തിലൊരിക്കലേ പോകാനാവൂ. കേരളത്തില്‍നിന്നു 15,000 പേര്‍ വര്‍ഷംതോറും സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിന് പോവുന്നുണ്ടെന്നാണു കണക്ക്.
ആദ്യമായി പോവുന്ന സ്ത്രീകളുടെ കൂടെ മഹറമായി പോവുന്ന പുരുഷന്‍മാര്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് ഉത്തരവില്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Hajj 2013, Hajj News, Sudi Arabia
No comments:
Post a Comment