വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വാഹനയാത്രക്കാരാണ് റോഡില്‍ മണ്ണിടിഞ്ഞത് ശ്രദ്ധിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസും എത്തി മണ്ണിനടിയില്‍ കുടുങ്ങിയ മുരുകയ്യനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കം ചെയ്തതിന് ശേഷമാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നു ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇരുപത് കൊല്ലം മുമ്പ് പണിത വിമാനത്താവള കലുങ്ക് റോഡ് വീതികൂട്ടിയതോടെ ഒരു ഭാഗം കുഴിഞ്ഞുപോയിരുന്നു. റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് വീണതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഇതിന്റെ പുനുരുദ്ധാരണം ആരംഭിച്ചത്. റോഡിന്റെ പകുതി നിര്‍മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞെങ്കിലും മറുഭാഗത്തിന്റെ പ്രവര്‍ത്തികളാണ് നടന്നു വന്നിരുന്നത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. മരിച്ചയാളെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും കിട്ടിയ തൊഴിലാളി കാര്‍ഡില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment