ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനങ്ങൾ ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി പറക്കാൻ ഇന്ത്യ തീരുമാനിച്ചു.[www.malabarflash.com]
ഒമാൻ, പേർഷ്യൻ കടലിടുക്കുകളിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് നാവികസേന കപ്പലുകളുടെ കാവൽ ഏർപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി ഇറാന്റെ വ്യോമാതിർത്തി ഒഴിവാക്കി ഏറ്റവും യോജിച്ച മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കാൻ നിർദേശിച്ചതായി വ്യോമയാന അതോറിറ്റി അറിയിച്ചു.
മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഐ .എൻ.എസ് ചെന്നൈ, ഐ .എൻ.എസ് സുകന്യ എന്നിവ അകമ്പടി പോകുന്നുണ്ടെന്ന് നാവികസേനയും വിശദീകരിച്ചു.
അമേരിക്കൻ-ഇറാൻ സംഘർഷം മുൻനിർത്തി മറ്റു പല രാജ്യങ്ങളും ഇതിനകം തന്നെ ഇറാൻ വഴിയുള്ള വ്യോമപാത ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കൻ വ്യോമയാന നിയന്ത്രകരായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അമേരിക്കൻ വിമാനങ്ങൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു.

No comments:
Post a Comment