ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പീഡനശ്രമം. കരോള്‍ ബാഗില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയെയാണ് ജോലി കഴിഞ്ഞു മടങ്ങവേ വ്യാഴാഴ്ച രാത്രി 11 മണിയോടെ രണ്ടു പേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.പത്ത് മണിയോടെ ജോലി കഴിഞ്ഞിറങ്ങിയ യുവതി മുബാരക്പൂരിലെ വീട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവം. ഒരു ഗ്രാമീണ്‍ സേവാ വാഹനത്തില്‍ വീട്ടിലേക്ക് പോയ യുവതിയെ കാറിലെത്തിയവര്‍ ഈ വാഹനം തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു. ഇവരെ നേരിട്ട യുവതി ആത്മരക്ഷാര്‍ഥം കാറില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്നവര്‍ വാഹനത്തില്‍ രക്ഷപെടുകയും ചെയ്തു. പുറത്തേക്ക് ചാടിയ യുവതിയുടെ കാലിന് വീഴ്ചയുടെ ആഘാതത്തില്‍ പൊട്ടലേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 16 ന് രാത്രി സിനിമ കണ്ടുമടങ്ങിയ ഒരു വിദ്യാര്‍ഥിനിയെ ബസില്‍ ആറംഗ സംഘം പീഡിപ്പിച്ചത് ദേശീയതലത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുശേഷവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനായിട്ടില്ല.
No comments:
Post a Comment