കാസര്‍കോട്: ചരിത്ര പ്രസിദ്ധമായ മഞ്ചത്തടുക്ക അസ്സയ്യിദ് ഹുസൈന്‍ മദനി (റ:അ) അവര്‍കളുടെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉറൂസ് പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17ന് രാവിലെ പത്ത് മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ കൊപ്പളം പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാകും. ഉറൂസിനോടനുബന്ധിച്ച് ഏഴു ദിവസം മതപ്രഭാഷണ സദസും സംഘടിപ്പിച്ചിട്ടുണ്ട്.
മതപ്രഭാഷണ രംഗത്തെ പ്രമുഖ പ്രഭാഷകരും സൂഫി വര്യന്മാരും മത പണ്ഡിതന്മാരും സംബന്ധിക്കും. ഏഴു ദിവസം വരെ നീണ്ടു നില്‍കുന്ന മതപ്രഭാഷണത്തിനും ഉറൂസ് പരിപാടിക്കും സമാപനം കുറിച്ച് കൊണ്ട് മാര്‍ച് 24ന് ഉച്ചയ്ക്ക് 12 മണിക്ക് മൗലീദ് പാരായണവും കൂട്ട പ്രാര്‍ത്ഥനയും തുടര്‍ന്ന് പതിനായിരത്തോളം പേര്‍ക്ക് അന്നദാനം നടത്തുന്നതോടെ ഉറൂസ് പരിപാടികള്‍ സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദലി മഞ്ചത്തടുക്ക, എസ്.ഐ മുഹമ്മദ് കുഞ്ഞി, എസ്.എം ഇബ്രാഹിം, പി.എം ഹനീഫ്, യു. ബഷീര്‍, എച്ച്.എ അബൂബക്കര്‍, മജീദ് പടിഞ്ഞാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Majathadukkam Makham Uroos starts March 17 onwards
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര് ഒളവ...
-
മലപ്പുറം: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല് ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില് വി ഉമര് മുസ്ലിയാര്(80) അന്തരിച്ചു. വാര്ധക...
-
കൊച്ചി:[www.malabarflash.com] ആശുപത്രി നിക്കാഹിനും വേദിയായി. കൊച്ചിയില് ശനിയാഴ്ച തൃശൂര് സ്വദേശികളായ ഫാജിറയും ഇസ്ഹാക്കും ജീവിതത്തില് ഒ...
-
കൊച്ചി: പന്തളത്ത് കോളേജ് വിദ്യാര്ഥിനിയെ കെണിയില് കുടുക്കി പീഡിപ്പിച്ച അധ്യാപകരുടെ പ്രവൃത്തി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് വിലയിരുത...
-
മാവേലിക്കര: ആര്എസ്എസ് വള്ളികുന്നം ശാരീരിക് ശിക്ഷണ് പ്രമുഖ് വള്ളികുന്നം ചെങ്കിലാത്ത് വിനോദിനെ (23) കൊലപ്പെടുത്തിയ കേസില് അഞ്ചു പ്രതികള...
No comments:
Post a Comment