കണ്ണൂര്‍: മനുഷ്യജീവിതത്തിന് അര്‍ത്ഥം നല്കി മരണത്തെ അതിജീവിച്ച് പുനരുത്ഥാനത്തിന്റെ മഹത്വത്തിലേക്ക് യേശു ഉയര്‍ത്തപ്പെട്ടതിന്റെ സ്മരണയില്‍ നാടെങ്ങും ഭക്തിദീപ്തം. പുലര്‍ച്ചെ മൂന്നോടെ നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി ആഹ്ലാദചിത്തരായി ആയിരങ്ങളാണ് ദേവാലയങ്ങളിലേക്കു പ്രവഹിച്ചത്. കത്തിച്ച മെഴുകുതിരികളുമേന്തി പ്രദക്ഷിണവും ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്കാരവും ആഘോഷമായ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ഉണ്ടായിരുന്നു. ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നടന്നപ്പോള്‍ പുണ്യനിമിഷത്തെ അനുസ്മരിപ്പിച്ച് മാലപ്പടക്കവും മണിനാദവും ഉയര്‍ന്നു. തിരുക്കര്‍മ്മങ്ങള്‍ രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. രാവിലെയും വിശുദ്ധകുര്ബാനയുണ്ടായിരിക്കും. കഴിഞ്ഞ അന്‍പതു ദിവസമായി മത്സ്യ,മാംസാദികള്‍ വര്‍ജ്ജിച്ചും ഉപവസിച്ചും ധ്യാനങ്ങളില്‍ പങ്കെടുത്തും കുമ്പസാരിച്ചും സ്ഫുടം ചെയ്തെടുത്ത മനസും ശരീരവുമായാണ് വിശ്വാസികള്‍ ഈ പുണ്യദിനങ്ങളെ വരവേറ്റത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment