കാസര്‍കോട് : പെയിന്റിംഗ് ജോലിക്കിടെ ഇരുമ്പ് കോണി മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു. ചൗക്കി കാവുഗോളി കടപ്പുറത്തെ ബീരാന്റെയും കദീജയുടെയും മകന് ഹംസ (37)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. പെയിന്റിംഗ് ജോലിക്കിടെ ഹംസ ഇരുമ്പ് കോണി മാറ്റുമ്പോള്‍ തൊട്ടടുത്ത വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. തെറിച്ചു വീണ ഹംസയെ പരിസരവാസികള്‍ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ : ബല്‍ക്കീസ്. എട്ടുമാസം പ്രായമായ ഹബീബ ഏക മകളാണ്. സഹോദരങ്ങള്‍ : ജലീല്‍, ഫൈസല്‍, സലിം, ഖയറുന്നിസ, അസ്മ, മറിയ, സഫിയ.
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ ഹംസയുടെ മയ്യത്ത് സൂക്ഷിച്ച ജനറല്‍ ആശുപത്രിയിലെത്തി. മരണവിവരമറിഞ്ഞ് നിരവധി സുഹൃത്തുക്കള്‍ എത്തിയിരുന്നു. ഹംസയുടെ മരണം സുഹൃത്തുക്കളേയും വീട്ടുകാരേയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment