38 പേര്‍ അനുകൂലിച്ചപ്പോള്‍ 33 പേര്‍ എതിര്‍ത്തു. അതേസമയം പന്നിയങ്കരവിഷയത്തില്‍ യുഡിഎഫിലെ അഡ്വ.എ.വി.അന്‍വര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മേയര്‍ അനുമതിനല്‍കിയില്ല. ഇതേത്തുടര്‍ന്ന് യോഗം ബഹളമയമായി. കൗണ്‍സിലര്‍ സി.പി.സലീം നല്‍കിയ ശ്രദ്ധക്ഷണിക്കലിന് അനുമതി നല്‍കാത്തതും ബഹളത്തിനിടയാക്കി. മുന്‍ ഭരണസമിതിയുടെ കാലത്ത് നടന്ന ക്രമക്കേടുകള്‍മൂലമുണ്ടായ നഷ്ടം തിരിച്ചുപിടിക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു ശ്രദ്ധക്ഷണിക്കല്‍. കോടതിയലക്ഷ്യമാവാന്‍ സാധ്യതയുളളതിനാല്‍ വിഷയം പരിഗണിക്കുന്നില്ലെന്ന് മേയര്‍ വിശദീകരിച്ചു. തുടര്‍ന്ന് അനുമതിയ്ക്കായി ബഹളമുണ്ടായപ്പോള്‍ അത് നിയന്ത്രിക്കാന്‍ മേയര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റപ്പോള്‍ മേയര്‍ ഇരിക്കണമെന്ന് കൗണ്‍സിലര്‍ അവറാന്‍ പറഞ്ഞു. ഇത് അവഹേളനമാണെന്നും അവറാനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രേമജം പറഞ്ഞു. തുടര്‍ന്നും ബഹളം ഉണ്ടായപ്പോള്‍ കൗണ്‍സില്‍ നിര്‍ത്തിവച്ച് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അവറാന്‍ താന്‍ പറഞ്ഞത് യുഡിഎഫ് അംഗങ്ങളെ ഇരുത്തണമെന്നാണെന്ന് വിശദീകരിച്ചു. ഇതിനുശേഷമാണ് നടപടികള്‍ പുനരാരംഭിച്ചത്.
മാനാഞ്ചിറയിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പൊളളലേറ്റ അല്‍നാസിന് നഷ്ടപരിഹാരം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാബാലന്‍ ആവശ്യപ്പെട്ടു. മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് മേയര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment