ഗാസിയാബാദിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് യുവതി ന്യൂഡല്‍ഹിയിലെ നോയിഡയിലുണ്ടെന്ന് കണ്ടെത്തിയത്.
മഞ്ചേരി എസ്‌ഐ കെ.വി ശിവാനന്ദന്‍, സിപിഒമാരായ അനൂപ്, സഞ്ജീവ്, സല്‍മ, സുഷമ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരെ ബുലന്ത്ഷഹറില്‍ കണ്ടെത്തുകയായിരുന്നു.
യുവാവിനെതിരെ പരാതിയില്ലെന്ന മൊഴിയെ തുടര്‍ന്ന് പോലീസ് യുവതിയുമായി മഞ്ചേരിയിലേക്ക് തിരിക്കുകയായിരുന്നു. മഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി.ജി. ഗോഷ പിതാവിനൊപ്പം യുവതിയെ വിട്ടയച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment