അബുദാബി: ഭൗമ മണിക്കൂറി (എര്‍ത്ത് അവര്‍ 2013) ന്റെ ഭാഗമായി യു.എ.ഇ. പ്രധാന കെട്ടിടങ്ങളിലും പ്രധാന പാതകളിലും ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ വിളക്കുകള്‍ അണയ്ക്കുകയോ പ്രകാശത്തിന്റെ സാന്ദ്രത കുറയ്ക്കുകയോ ചെയ്യും. ബുര്‍ജ് ഖലീഫ, ശൈഖ് സായിദ് ബ്രിഡ്ജ്, ഹില്‍ട്ടണ്‍ ഹോട്ടലുകള്‍, ഫേര്മൗണ്ട് ഹോട്ടലുകള്‍, റാഫിള്‍സ് ഹോട്ടല്‍, ശൈഖ് സായിദ് ഗ്രാന്റ് മേസ്ക്, ഇത്തിഹാദ് ടവര്‍, ദുബായ് മാള്‍, എമ്മാര്‍ പ്രോപ്പര്‍ട്ടീസ്, അജ്മാന് സിറ്റി സെന്റര്‍, ദേര സിറ്റി സെന്റര്‍, ഫുജൈറ സിറ്റി സെന്റര്‍, മാള്‍ ഓഫ് എമിറേറ്റ്, ഷാര്‍ജ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളെല്ലാം 'എര്‍ത്ത് അവര്‍ 2013' ന്റെ ഭാഗമായി ശനിയാഴ്ച രാത്രി ഒരുമണിക്കൂര്‍ പ്രകാശം പരമാവധി കുറയ്ക്കും.
യു.എ.ഇ. ഇത് രണ്ടാംതവണയാണ് പദ്ധതിയുമായി സഹകരിക്കുന്നത്. കഴിഞ്ഞവര്‍ഷം 'എര്‍ത്ത് അവറി'ല്‍ പങ്കെടുത്ത് പ്രകാശം കുറച്ചതുവഴി 1.2 മില്യണ്‍ ദിര്‍ഹത്തിന്റെ ഊര്‍ജലാഭം ഉണ്ടായതായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഈ വര്‍ഷം 216 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ ഒരുലക്ഷത്തിമുപ്പതിനായിരം കിലോ കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാനും കഴിയും.
കാര്‍ പാര്‍ക്കുകളിലും മറ്റും 30 മുതല്‍ 33 ശതമാനം വരെ പ്രകാശം കുറച്ചായിരിക്കും വിളക്കുകള്‍ പ്രകാശിപ്പിക്കുക. ഷോപ്പിങ്മാളുകളില്‍ ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തെ ബാധിക്കാത്ത രീതിയിലായിരിക്കും വിളക്കുകള്‍ അണയ്ക്കുക.
നമ്മുടെ ചുറ്റുപാടിനോടും ലോകത്തോടും പ്രകൃതിയോടുമുള്ള കടമ നിര്‍വഹിക്കാനുള്ള ഓര്‍മപ്പെടുത്തലാണ് ഈ ഒരുമണിക്കൂര്‍ നേരത്തെ ഊര്‍ജസംരക്ഷണം.
ലോക രാജ്യങ്ങള്‍, നേതാക്കള്‍, പ്രശസ്തരായ വ്യക്തികള്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയില്‍ ഭാഗഭാക്കായിരുന്നു. ലോകം പച്ചപ്പിലേക്ക് നീക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
No comments:
Post a Comment