Latest News

മുസ്‌ലീം ലീഗ് അജയ്യ ശക്തി : അബ്ദുല്‍ ഖാദര്‍ മൗലവി

ചെര്‍ക്കള: മുസ്‌ലീംലീഗ് കാസര്‍കോട് ജില്ലയിലെ ഒന്നാം നമ്പര്‍ പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്നും ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ മാറിയിരിക്കുകയാണെന്നും രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ മികവുറ്റ ശാസ്ത്രീയ സംഘടനാ സംവിധാനമാണ് ഇവിടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതെന്നും മുസ് ലീം ലീഗ് സംസ്ഥാ ന വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ മൗലവി പറഞ്ഞു. മുസ് ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ (പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍) മുസ് ലീം ലീഗ് സ്ഥാപക ദിനത്തിന്റെ ഭാഗമായി നടത്തിയ രാഷ്ട്രീയ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പഞ്ചായത്ത് മെമ്പര്‍ പോലും മുസ് ലീഗിലൂടെ ആകാന്‍ കഴിയില്ലെന്ന് പറഞ്ഞവര്‍ കേരള രാഷ്ട്രീയത്തിലേക്ക് സൂക്ഷിച്ച് നോക്കണമെന്നും കാസര്‍കോട് ജില്ലയടക്കം കേരളത്തിലെ പകുതിയിലധികം ജില്ലകളില്‍ മുസ് ലീം ലീഗാണ് നിര്‍ണ്ണായക രാഷ്ടീയ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനുകാലിക സംഭവമായ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട് ജയിലില്‍ കഴിയുന്ന മദനിക്ക് നീതി ലഭിക്കുന്നതിനും ശക്തമായി ഇടപെട്ട് താല്‍ക്കാലിക ആശ്വാസം നേടാന്‍ കഴിഞ്ഞതും വിചാരണ കൂടാതെ രാജ്യത്തെ ജയിലുകളില്‍ വര്‍ഷങ്ങളോളമായി കഴിയുന്ന മുസ് ലീംകളുടെ കണക്കെടുപ്പ് നടത്തി അവര്‍ക്ക് നീതിയും നിയമവും നല്‍കണമെന്ന് ആവശ്യപ്പെട്ടതും സമുദായ സംരക്ഷണത്തിനുള്ള രക്ഷാകവചമാണ് മുസ് ലീം ലീഗെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള,അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഹമീദലി ഷംനാട്, അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, എം.സി വടകര വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു. ഹമീദലി ഷംനാട്, ജില്ലാ ഭാരവാഹികളായ എ.അബ്ദുറഹ് മാന്‍, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ഹാജി, എ.ഹമീദ് ഹാജി, കെ.എം ശംസുദ്ദീന്‍, കെ.ഇ.എ ബക്കര്‍, എം.അബ്ദുള്ള മുഗു, ഹനീഫ പൈവളിഗെ, ടി.ഇ അബ്ദുള്ള, എം.എസ് മുഹമ്മദ് കുഞ്ഞി, എം.അബ്ബാസ്, എ.എ ജലീല്‍, കട്ടക്കാല്‍ ശാഫി ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, വി.കെ.പി ഹമീദലി, വി.കെ ബാവ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അസീസ് കളത്തൂര്‍, കാപ്പില്‍ മുഹമ്മദ് പാഷ, മൊയ്ദീന്‍ കൊല്ലമ്പാടി, ശംസുദ്ദീന്‍ കിന്നിംഗാര്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, അഡ്വ.സി.എന്‍ ഇബ്രാഹീം, എ.പി ഉമ്മര്‍, കുഞ്ഞഹമ്മദ് പുഞ്ചാവി, എ.കെ.എം അഷ്‌റഫ്, ആബിദ് ആറങ്ങാടി, ഷംസുദ്ദീന്‍ ആയിറ്റി, എ.എ അബ്ദുറഹ് മാന്‍ സംസാരിച്ചു.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.