Latest News

ചേരങ്കൈ കടപ്പുറത്ത് കൂറ്റന്‍ ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു

കാസര്‍കോട് : ചേരങ്കൈ കടപ്പുറത്ത് കൂറ്റന്‍ ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു. ഏകദേശം 180 കിലോ തൂക്കം വരുന്ന ഡോള്‍ഫിനെയാണ് ഞായറാഴ്ച രാവിലെ എട്ടുമണിയോടെ കടലില്‍ പൊങ്ങി വരുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ വിവരം തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. കോസ്റ്റല്‍ പോലീസ് എസ് ഐ യുടെ നേതൃത്വത്തില്‍ ഒരു സംഘം സ്പീഡ് ബോട്ടില്‍ കടലില്‍ പോയി ഡോള്‍ഫിനാണെന്ന് തിരിച്ചറിഞ്ഞതോടെ കരക്കടുപ്പിക്കാനുള്ള ശ്രമമായി. ടൗണ്‍ പോലീസും സ്ഥലത്തെത്തി.പൂഴിയില്‍ ബോട്ട് കുടുങ്ങിപോകുന്നതിനാല്‍ പ്രയാസപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ഡോള്‍ഫിനെ കരയ്‌ക്കെത്തിച്ചത്. രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ട്. സാധാരണ ഡോള്‍ഫിനെ തീരപ്രദേശങ്ങളില്‍ കാണാറില്ല. കൂട്ടം തെറ്റി എത്തിയ ഡോള്‍ഫിന്‍ കാലാവസ്ഥ വ്യതിയാനം മൂലം ചത്തതാകാമെന്നാണ് നിഗമനം. കുട്ടികളടക്കം നിരവധി പേരാണ് ഡോള്‍ഫിനെ കാണാന്‍ ചേരങ്കൈ കടപ്പുറത്തെത്തിയത്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.