സംസ്ഥാന പ്ലാനിംങ്ങ് ബോര്‍ഡ് അനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബ് സജ്ജീകരണങ്ങളോടു കൂടിയ സെന്റര്‍ ഒരുക്കയിരിക്കുന്നത്.
കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ അഴുകല്‍, മാവുകളുടെ നാശം എന്നിവയ്ക്ക് കാരണമായ കുമിളുകളെ ഇല്ലാതാക്കുന്ന മിത്രകുമിളുകളായ ട്രൈപ്പോഡാര്മ്മ, വെളളരി വര്ഗത്തില്പ്പെട്ടവയുടെയും പച്ചക്കറി വിളകളെയും അക്രമിക്കുന്ന കീടങ്ങളെ ഇല്ലാതാക്കുകയും, വിളകളുടെ വളര്ച്ച് കരുത്ത് പകരുന്നതുമായ സ്വീഡോമോണോസ് ബാക്ടീരിയ, അസോസ് പൈറില്ല എന്നിവയുമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്.
ട്രൈപ്പോഡാര്മ്മ കിലോയ്ക്ക് 75 രൂപയും, സ്വീഡോമോണോസിന് 50 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ട്രൈപ്പോഡാര്മ്മ സ്വീഡോമോണോസ് വാഹക വസ്തുവായ ടാല്‍ക്കം പൗഡര്‍ നിറച്ച പാക്കററുകളിലായാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.
കര്‍ഷകര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് കാര്‍ഷിക കോളേജ് ഡീന്‍ ഗോവിന്ദന് അറിയിച്ചു.
ഓര്‍ഗാനിക് ഇന്‍പുട്ട് പ്രൊഡക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക കോളേജിനകത്ത് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment